• Logo

Allied Publications

Europe
രാജ്ഞിയുടെ ജൂബിലി ആഘോഷമാക്കി ബ്രിട്ടന്‍
Share
ലണ്ടന്‍: ബ്രിട്ടീഷ് രാജപദവിയില്‍ എഴുപതു വര്‍ഷം പിന്നിട്ട എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ പൊടിപൊടിച്ച് ബ്രിട്ടന്‍. 70 വര്‍ഷവും നാലു മാസവും മുന്‍പാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ പരമാധികാരിയായി ചുമതലയേല്‍ക്കുന്നത്.

63 വര്‍ഷം അധികാരത്തിലിരുന്ന വിക്ടോറിയ രാജ്ഞിയുടെ റെക്കോഡ് എലിസബത്ത് നേരത്തെ തന്നെ മറികടന്നിരുന്നു. ചരിത്രത്തില്‍ രണ്ടു പേര്‍ മാത്രമാണ് ഇതിലേറെ കാലം ഏതെങ്കിലും രാജ്യത്തിന്‍റെ പരമാധികാരിയായിട്ടിരുന്നിട്ടുള്ളത്. ഫ്രാന്‍സിന്‍റെ ലൂയി 14ാമന്‍ 72 വര്‍ഷവും തായ്ലന്‍ഡിന്റെ ഭൂമിബോല്‍ അതുല്യതേജ് 70 വര്‍ഷവും നാലു മാസവും സിംഹാസനത്തിലിരുന്നു. നിലവില്‍ ലോകത്തെ ഏറ്റവും പ്രായമേറിയ ഭരണാധികാരിയെന്ന റെക്കോഡും 96 വയസായി എലിസബത്ത് രാജ്ഞിയുടെ പേരിലാണ്.

100 ലേറെ രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. നാലായിരത്തിലധികം നിയമനിര്‍മാണ കേസുകളില്‍ ഒപ്പുവച്ചു. 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ഇവര്‍ക്കു കീഴില്‍ സേവനമനുഷ്ഠിച്ചു. 14 യു.എസ് പ്രസിഡന്‍റുമാരില്‍ 13 പേരെയും നേരില്‍ കണ്ടു. ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് പരമാധികാരി കൂടിയായ രാജ്ഞി നാലു മാര്‍പാപ്പമാരുമായും കൂടിക്കാഴ്ച നടത്തി. ചൈന സന്ദര്‍ശിച്ച ആദ്യ ബ്രിട്ടീഷ് രാജ്ഞിയുമാണ്.

1952 ഫെബ്രുവരിയില്‍ 25ാം വയസി ലാണ് രാജ്ഞി പദവിയില്‍ പ്രവേശിച്ചത്. പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് നാലു ദിവസം നീളുന്ന പ്രത്യേക ആഘോഷ പരിപാടികളാണ് നടക്കുന്നത്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.