• Logo

Allied Publications

Middle East & Gulf
ലാൽ കെയെഴ്സ് കുവൈറ്റിന് പുതിയ നേതൃത്വം
Share
കുവൈറ്റ് സിറ്റി : ലാൽ കെയെഴ്സ് കുവൈറ്റിന്റെ 6മത് വാർഷിക പൊതുയോഗത്തിൽ, 202223 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡൻറ് ആർ ജെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം അഡ്വൈസറി ബോർഡ്‌ വൈ.ചെയർമാൻ ജേക്കബ്‌ തമ്പി ഉദ്ഘാടനം ചെയ്തു.വൈസ്‌ പ്രസിഡന്‍റ് .ജോസഫ്‌ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ഷിബിൻ ലാൽ 202122 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനീഷ് നായർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

മീഡിയ പാർട്ണർ അനിൽ നമ്പ്യാർ ആശംസകൾ നേരുകയും സംസാരിക്കുകയും പ്രശാന്ത്‌ കൊയിലാണ്ടി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന് 2022 23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി രാജേഷ്‌ ആർ ജെ (പ്രസിഡന്റ്), പ്രശാന്ത്‌ കൊയിലാണ്ടി (വൈസ് പ്രസിഡന്‍റ്) ,ജോസഫ്‌ സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി), ജിഷ അനു (ജോ.സെക്രട്ടറി), അഖിൽ അശോകൻ (ട്രഷറർ),‌ ഷിബിൻ ലാൽ(കുവൈറ്റ്‌ റീജിയണൽ കോഡിനേറ്റർ), മനോജ്‌ മാവേലിക്കര( അഡ്വൈസറി ബോർഡ്‌ ചെയർമാൻ ) ജേക്കബ്‌ തമ്പി(അഡ്വൈസറി ബോർഡ്‌ വൈസ്‌.ചെയർമാൻ) അനീഷ്‌ നായർ (ഓഡിറ്റർ),എന്നിവരെയും മീഡിയ പാർട്ണറായി അനിൽ നമ്പ്യാരെയും പി. ആർ. ഓ ആയി സാജു സ്റ്റീഫനെയും തെരെഞ്ഞെടുത്തു .

വിവിധ കോഡിനേറ്റേർമാരായി ജിതിൻ ,രാജ്ഭണ്ഡാരി (ഇവന്റ്‌സ്സ്‌),ജോർളി ജോസ്‌,മനോജ്‌ (ഫാൻസ്‌ ഷോ) ശരത്‌ കാട്ടൂർ( മീഡിയ), രാധാ റ്റി നായർ (വനിതാ വിഭാഗം) റെനി ജോൺ (ജോ.വനിതാ വിഭാഗം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പ്രവീൺ കുമാർ,വേണുഗോപാൽ രാജൻ,രഞ്ജിത്ത്‌ രാജ്‌,അലക്സ്‌ പി ജേക്കബ്‌,ഷിജു മോഹൻ,എബിൻ കുളങ്ങര, സലിം ഷാ,ബെൻസി,ആദർശ് ഭുവനേഷ്‌ എന്നിവരാണ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ. ഗ്ലോബൽ പ്രണവ്‌ മോഹൻലാൽ ഫാൻസ്‌ & വെൽഫയർ അസ്സോസിയേഷൻ പ്രസിഡന്റായ്‌ ലെനിൻ ഗോപാൽ,സെക്രട്ടറിയായ്‌ പ്രേം ശരത് എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണത്തിൽ കമ്മിറ്റി അനുശോചനം പ്രമേയം അവതരിപ്പിച്ച ശേഷം യോഗം അവസാനിച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.