• Logo

Allied Publications

Americas
മൂന്നു വയസുകാരിയെ തനിയെ കാറിലിരുത്തിയ അമ്മ അറസ്റ്റിൽ
Share
ഹൂസ്റ്റൺ: മൂന്നു വയസുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മാർസി ടയ്‌ലറാണ് (36) അറസ്റ്റിലായത്.

ഞായറാഴ്ച നോർത്ത് ഗ്രാൻഡ് പാർക്ക്‌വെ ടാർജറ്റ് പാർക്കിംഗ് ലോട്ടിലായിരുന്നു സംഭവം.
സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന കാറിൽ മൂന്നു വയസുകാരിയെ തനിയെ കണ്ട ആരോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ കുട്ടിയെ തനിയെ കാറിൽ കണ്ടെത്തി. മിനിറ്റുകൾക്കുള്ളിൽ അമ്മ തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോൾ അഞ്ചു മിനിറ്റു മാത്രമാണ് കടയിൽ ചെലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ പോലീസിന്‍റെ വിശദമായ അന്വേഷണത്തിൽ 30 മിനിറ്റ് കുട്ടി കാറിൽ തനിച്ചായിരുന്നുവെന്നുന്നു കണ്ടെത്തുകയായിരുന്നു.

കുട്ടിക്ക് അപകടകരമാം വിധം കാറിൽ ഒറ്റക്കുവിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചത്. ഇവർക്ക് 25,000 ഡോളറിന്‍റെ ജാമ്യം പിന്നീട് അനുവദിച്ചു. ടെക്സസിൽ ശക്തമായ ചൂട് ആരംഭിച്ചതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാറിനകത്തു കുട്ടികളെ തനിയെ വിടരുതെന്നും പോലീസ് പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്