• Logo

Allied Publications

Europe
യുക്മ ഈസ്റ്റ് വെസ്റ്റ് ആൻഡ് മിഡ് ലാൻഡ് റീജണിനു നവനേതൃത്വം
Share
ലണ്ടൻ: യുക്മ ഈസ്റ്റ് വെസ്റ്റ് ആൻഡ് മിഡ് ലാൻഡ് റീജണിനു നവനേതൃത്വം. പുതിയ ഭാരവാഹികളായി ജയകുമാർ നായർ (നാഷണൽ കമ്മിറ്റി അംഗം), ജോർജ് തോമസ് (പ്രസിഡന്‍റ്), സിബു ജോസഫ്, ആനി കുര്യൻ (വൈസ് പ്രസിഡന്‍റുമാർ), പീറ്റർ ജോസഫ് (സെക്രട്ടറി), ജോൺ വടക്കേമുറി, സിനി ആന്‍റോ (ജോയിന്‍റ് സെക്രട്ടറിമാർ), അഡ്വ. ജോബി പുതുകുളങ്ങര (ട്രഷറർ), ലൂയിസ് മേനാച്ചേരി (ജോയിന്‍റ് ട്രഷറർ) എന്നിവരെയും മിഡ്‌ലാൻഡ്സ് റീജൺ ചാരിറ്റി കോഓർഡിനേറ്ററായി എർഡിംഗ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്‍റ് ജോർജ് മാത്യു, കലാമേള കൺവീനറായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻ്റിൽ നിന്നുമുള്ള ഷാജിൽ തോമസ്, സ്പോർട്സ് കോഓർഡിനേറ്ററായി കേരള ക്ലബ് നനീറ്റണിൽ നിന്നുമുള്ള സെൻസ് ജോസും റീജൺ പിആർഒ ആയി മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടണിൽ നിന്നുമുള്ള അഡ്വ. ജിജി മാത്യു, വള്ളംകളി കോർഡിനേറ്ററായി നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷനിൽ നിന്നുമുള്ള കുരുവിള തോമസ് എന്നിവരെ തെരഞ്ഞെടുത്തു.

ബെർമിംഗ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ നടന്ന വാർഷിക യോഗം യുക്മ ദേശീയ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബെന്നി പോൾ അധ്യക്ഷത വഹിച്ചു. യുക്മ ഇലക്ഷൻ കമ്മീഷൻ അംഗം അലക്സ് വർഗീസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, യുക്മ ട്രഷറർ അനീഷ് ജോൺ, ജോയിന്‍റ് ട്രഷറർ ടിറ്റോ തോമസ്, സ്ഥാനമൊഴിയുന്ന മിഡ്‌ലാൻഡ് റീജൺ ട്രഷറർ സോബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്നു പുതിയ ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ബെന്നി പോൾ അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ യോഗം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നടത്തുവാൻ സഹകരിച്ച എല്ലാ യുക്മ പ്രതിനിധികൾക്കും തെരഞ്ഞെടുപ്പ് നിയന്ത്രിച്ച യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, ബൈജു തോമസ് എന്നിവർ നന്ദി പറഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.