• Logo

Allied Publications

Europe
യൂറോസോണില്‍ പണപെരുപ്പം 8.1 % റിക്കാർഡ് തലത്തിൽ
Share
ബ്രസല്‍സ്: യൂറോസോണ്‍ പണപെരുപ്പം മേയ് മാസത്തില്‍ 8.1 എന്ന റിക്കാർഡ് തലത്തിലെത്തി. യുക്രെയ്നിലെ യുദ്ധം ഊര്‍ജ ഉപഭോഗത്തിന്‍റേയും ഭക്ഷ്യവിലയേയും ബാധിച്ചപ്പോൾ വിലകള്‍ ഇതിനകം തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽതന്നെ പലിശനിരക്കുകളുടെ വർധനവും വ്യാപകമായി പ്രവചിക്കപ്പെടുന്നുണ്ട്.

യൂറോസോണിലെ 19 രാജ്യങ്ങളിലെ പണപെരുപ്പം ഏപ്രിലിലെ 7.4 ശതമാനത്തില്‍ നിന്നാണ് മേ‌‌‌യ് അവസാനത്തോടെ 8.1 ശതമാനമായി ഉയര്‍ന്നത്. യുദ്ധം മൂലമുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധിയുടെ ഫലമായി ഊര്‍ജ്ജ വില 39.2% കുതിച്ചുയര്‍ന്നു.

ഭക്ഷ്യോത്പന്നങ്ങളുടെ വില 7.5% ഉയര്‍ന്നപ്പോള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കാറുകള്‍, കമ്പ്യൂട്ടറുകള്‍, ബുക്കുകൾ തുടങ്ങിയ മറ്റു സാധനങ്ങളുടെ വില 4.2% ഉയര്‍ന്നു, സേവനങ്ങളുടെ വില‌യിലും കാര്യമായ മാറ്റം ഉണ്ടാ‌യിട്ടുണ്ട്. ഇത് 3.5% ഉയര്‍ന്നു. ഇത് ഏകദേശം 343 ദശലക്ഷം ആളുകളെയാണ് ബാധിക്കുക. 2000 ല്‍ യൂറോ കറന്‍സിയുടെ വിനിമയം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍.

വിലക്കയറ്റം നിയന്ത്രിക്കാന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ജൂലൈ, സെപ്റ്റംബർ മാസങ്ങളില്‍ 0.5% ഡെപ്പോസിറ്റ് നിരക്കില്‍ 25 ബേസിസ് പോയിന്‍റ് വര്‍ദ്ധന ഇതിനകം ഫ്ലാഗ് ചെയ്തിട്ടുണ്ട്.കുതിച്ചുയരുന്ന പണപെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തില്‍ 2000 നു ശേഷം ആദ്യമായി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അര ശതമാനം ഉയര്‍ത്തി.അതേ സമയം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ത്തി.

ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത് ഇസിബിയുടെ 2 ശതമാനം ലക്ഷ്യത്തേക്കാള്‍ നാലിരട്ടിയാണ് ഇപ്പോള്‍ പണപെരുപ്പം.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.