• Logo

Allied Publications

Europe
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ്; ജൂബിലി വർഷ സുവനീറിലേക്കു രചനകൾ ക്ഷണിച്ചു
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ജൂബിലി വർഷത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് സ്വിറ്റ്സർലൻഡിലേയും മറ്റുരാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ സൃഷ്ടികൾ ക്ഷണിച്ചു.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ ഓണാഘോഷദിവസമായ ഓഗസ്റ്റ് 27 നു പ്രകാശനം ചെയ്യുമെന്ന് പ്രസിഡന്‍റ് ടോമി തൊണ്ടാംകുഴി അറിയിച്ചു. ജൂബിലി നിറവിൽ തയാറാക്കുന്ന ഈ സുവനീർ വളരെ വ്യത്യസ്തമായ രീതിയിൽ ആയിരിക്കുമെന്ന് സെക്രട്ടറി ബോബ് തടത്തിലും തലമുറകൾക്ക് കാത്തുസൂക്ഷിക്കാൻ ഉതകുന്ന ഒരു അമൂല്യ നിധി ആയിരിക്കും ഈ വർഷത്തെ സുവനീർ എന്ന് സുവനീർ ചീഫ് എഡിറ്റർ ബാബു വേതാനിയും അഭിപ്രായപ്പെട്ടു .

രചനകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്.

നിബന്ധനകൾ

1 മലയാളം ,ഇംഗ്ലീഷ് ,ജർമൻ ഭാഷകളിലുള്ള രചനകളായിരിക്കണം .
2 ,രചനകൾ ഉചിതമായ ശീർഷകത്തോട് കൂടി, സ്വന്തം സൃഷ്ടികൾ മാത്രം അയയ്ക്കാൻ ശ്രദ്ധിക്കുക.
3 ,അയയ്ക്കുന്ന രചനകൾ മുന്പ് ഓൺലൈൻ , അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാവരുത്.
4 .സൃഷ്ടികർത്താവിന്‍റെ പേര്, ഫോട്ടോ ,മൊബൈൽ നമ്പർ(വാട്ട്സ് ആപ് നമ്പർ ഉൾപ്പെടെ),
മെയിൽ വിലാസം ഇവ രചനകളോടൊപ്പം ചേർക്കേണ്ടതാണ്.
5 .സൃഷ്ടികൾ വേർഡ് ഫോർമാറ്റിലോ,പിഡിഎഫ് ഫോർമാറ്റിലോ ( ഫോണ്ട് ഏതാണെന്ന് സൂചിപ്പിക്കേണ്ടതാണ്) ടൈപ് ചെയ്തോ, വാട്ട്സ് ആപ്പ് മെസേജ് ആയോ അയക്കാം. കൈയെഴുത്ത് പ്രതികൾ കഴിവതും ഒഴിവാക്കേണ്ടതാകുന്നു .
6. കഥ, കവിത,ആരോഗ്യ പംക്തി,ലേഖനങ്ങൾ ,പാചക കുറിപ്പുകൾ, യാത്രാവിവരണം, പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ,അഭിമുഖങ്ങൾ, സ്ത്രീപക്ഷ രചനകൾ, ചിത്രരചന, അക്കാഡമിക് പോസ്റ്റുകൾ, ഡ്യൂട്ടി നുറുങ്ങുകൾ എന്നീ വിഭാഗങ്ങളിലുള്ള രചനകളും കൂടാതെ ആനുകാലിക പ്രസക്തിയുള്ള ഏതൊരു സൃഷ്ടിയും അയയ്ക്കാവുന്നതാണ് .

പ്രവാസജീവിതത്തോട് ഏറ്റവും ഇഴുകിചേർന്നു നിൽക്കുന്ന ഒരു വിഭാഗമെന്ന നിലയിൽ വ്യത്യസ്ത രാജ്യങ്ങളിലെ ഭൂപ്രകൃതി, ജീവിത നിലവാരം, വിദ്യാഭ്യാസസമ്പ്രദായം, സേവന വേതന വ്യവസ്ഥകൾ, മറ്റനുബന്ധ സാഹചര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളും അയയ്ക്കാവുന്നതാണ്.

രചനകൾ എഡിറ്റോറിയൽ ബോർഡിന്‍റെ സ്‌ക്രീനിംഗിന് വിധേയമായിരിക്കും.സാമുദായിക,രാഷ്ട്രീയ രചനകൾ സ്വീകരിക്കുന്നതല്ല .

കഴിഞ്ഞ ഇരുപതു വർഷത്തെ സുവർണ മുഹൂർത്തങ്ങളുടെ വിവരണങ്ങളും വർണചിത്രങ്ങളും താളുകളിലിടംപിടിക്കുമെന്ന് എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അനിൽ ചക്കാലക്കൽ,അനിൽ വാതല്ലൂർ, ജിമ്മി കൊരട്ടിക്കാട്ടുതറയിൽ,ജോസ് പെല്ലിശേരി ജൂബി ആലാനിക്കൽ ,പ്രിൻസ് കാട്രുകുടിയിൽ, രതീഷ് രാമനാഥൻ, തങ്കച്ചൻ ചെറിയമുല്ല എന്നിവർ അറിയിച്ചു .

നിങ്ങളുടെ രചനകൾ ഫോട്ടോ, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം +41 76 343 28 62 ,+41 79 508 54 67 , +41 78 789 88 32 എന്നീ വാട്ടസ്ആപ് നമ്പറുകളിലേക്കോ bfsouvenir22@gmail.com എന്ന ഇമെയിലിലേക്കോ അയയ്ക്കുക. സൃഷ്ടികളുടെ പൂർണ ഉത്തരവാദിത്വം എഴുത്തുകാർക്ക് മാത്രമായിരിക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.