• Logo

Allied Publications

Americas
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്‍റെ പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി
Share
ഡാളസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ ആദ്യ റജിസ്ട്രേഡ് കൂട്ടായ്മയായ നോർത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്‍റെ പൊതുയോഗവും പ്രവർത്തനോദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.

മേയ് 29 നു ഗാർലന്‍റിലെ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്‍റ് സിജു വി. ജോർജ് അധ്യക്ഷത വഹിച്ചു. ഐപിസിഎൻറ്റിയുടെ 202223 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനം സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജ് നിർവഹിച്ചു. സുതാര്യമായ മാധ്യമ പ്രവർത്തനം കാഴ്ചവയ്ക്കുന്നതിലൂടെ സമൂഹത്തിന്‍റെ അംഗീകാരം നേടിയെടുക്കുക എന്നതായിരിക്കണം ഓരോ മാധമപ്രവർത്തകനും ലക്ഷ്യമാക്കേണ്ടതെന്നും സാമൂഹ്യ നന്മക്കു ഉതകുന്ന വർത്തകൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്‍റെ സ്ഥാപകാംഗവും അഡ്വൈസറി ബോർഡ് ചെയർമാനുമായ ബിജിലി ജോർജ്‌ മുഖ്യപ്രഭാഷണം നടത്തി .

അഡ്വൈസറി ബോർഡ് അംഗവും മുൻപ്രസിഡന്‍റുമായ സണ്ണി മാളിയേക്കൽ ഭാവി പ്രവർത്തങ്ങളുടെ രൂപരേഖ വിശദീകരിച്ചു . മാധ്യമരംഗത്തെ സജീവമായി പ്രവർത്തിക്കുന്ന സമാന ചിന്താഗതിയുള്ള മറ്റു സംഘടനകളുമായി സഹകരിച്ചു അമേരിക്കയിൽ മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ആവശ്യമായ പരിശീലനവും സാംമ്പത്തിക സഹായങ്ങളും നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നു അദ്ദേഹം പറഞ്ഞു

ഐഎപിസി നാഷണൽ ബോർഡ് വൈസ് ചെയർ പേഴ്സൺ മീന ചിറ്റിലപ്പിള്ളി,
പ്രമുഖ മാധമപ്രവർത്തകനും ഐപിസിഎൻ എ ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറിയുമായ ഫ്രാൻ‌സിൽ തടത്തിൽ, മലയാളം ഡെയ്‌ലി ഓൺലൈൻ ചീഫ് എഡിറ്റർ മൊയ്‌തീൻ പുത്തൻചിറ, ജയ്‌ഹിന്ദ്‌ ചീഫ് എഡിറ്റർ ജിൻസ്മോൻ സക്കറിയ ,ആഴ്ചവട്ടം ചീഫ് എഡിറ്റർ ഡോ. ജോർജ് കാക്കനാട്, ഫ്ലവേഴ്സ് ടിവി ഡയറക്ടർ ടി.സി. ചാക്കോ ,സംഗമം എഡിറ്റർ ഷാജു ,എക്സ്പ്രസ് ഹെറാൾഡ് പത്രാധിപർ രാജു തരകൻ, ,ഡോ മാത്യൂസ് ജോയ്‌സ് ,കേരള അസോസിയേഷൻ പ്രസിഡന്‍റ് ഹരിദാസ് തങ്കപ്പൻ, കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്‍റ് അനുപ സാം തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് വൈസ് പ്രസിഡന്‍റ് അഞ്ചു ബിജിലി പരിപാടിയുടെ എംസി ആയിരുന്നു. സെക്രട്ടറി സാം മാത്യു സ്വാഗതവും ജോയിന്‍റ് സെക്രട്ടറി മീനു എലിസബത്ത് നന്ദിയും പറഞ്ഞു , ട്രഷറർ ബെന്നി ജോൺ , ജോയിന്‍റ് ട്രഷറർ പ്രസാദ് തിയോടിക്കൽ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച