• Logo

Allied Publications

Australia & Oceania
ഗ്രി​ഫി​ത് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഗ്രി​ഫി​ത് മേ​റ്റാ​യി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി
Share
ബ്രി​സ്‌​ബെ​യ്ൻ: ക്യൂ​ന്‍​സ്‌​ലാ​ന്‍​ഡ് ഗ്രി​ഫി​ത് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഗ്രി​ഫി​ത് മേ​റ്റാ​യി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യാ​യ തെ​രേ​സ ജോ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന് ശേ​ഷ​മാ​ണ് ഗ്രി​ഫി​ത്തി​ലെ ക്രി​മി​നോ​ള​ജി​സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ തെ​രേ​സ ജോ​യി​യെ സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ ഗ്രി​ഫി​ത് മേ​റ്റ് ടീ​മി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​തി​നൊ​ന്നോ​ളം അം​ഗ​ങ്ങ​ളാ​ണ് ടീ​മി​ലു​ള്ള​ത്.

യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലേ​ക്കെ​ത്തു​ന്ന വി​ദേ​ശീ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ഓ​സ്ട്രേ​ലി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ജീ​വി​ത​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ക, ദേ​ശീ​യ, രാ​ജ്യാ​ന്ത​ര പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന ഇം​ഗ്ലി​ഷ് ഭാ​ഷ​യി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ക, ഓ​ഫ്‌​ലൈ​ന്‍​ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​തി​വാ​യി ഇ​ട​പെ​ടു​ക തു​ട​ങ്ങി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ വ​ക്താ​ക്ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ത്യേ​ക ടീം ​ആ​ണ് ഗ്രി​ഫി​ത് മേ​റ്റ്‌​സ്.

ആ​ല​പ്പു​ഴ തൈ​ക്കാ​ട്ടു​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ തെ​രേ​സ ജോ​യി ഐ​ക്യ രാ​ഷ്ട്ര സ​ഭ ഓ​സ്ട്രേ​ലി​യ​ന്‍ അ​സോ​സി​യേ​ഷ​ന്റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ല്‍ ആ​ദ്യ​മാ​യി മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ള്‍ മ​ന:​പാ​ഠ​മാ​ക്കി പാ​ടി പു​തി​യ ലോ​ക റെ​ക്കോ​ര്‍​ഡ് സൃ​ഷ്ടി​ച്ച​വ​രാ​ണ് തെ​രേ​സ​യും സ​ഹോ​ദ​രി ആ​ഗ്‌​ന​സും.

മാ​ന​സി​കാ​രോ​ഗ്യ​മു​ള്ള യു​വ​ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് സ​ഹോ​ദ​രി ആ​ഗ്‌​ന​സു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ആ​ഗ്ന​സ് ആ​ന്‍​ഡ് തെ​രേ​സ പീ​സ് ഫൗ​ണ്ടേ​ഷ​നും ഇ​തി​ന​കം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

ബ്രി​സ്‌​ബെ​യ്നി​ല്‍ താ​മ​സി​ക്കു​ന്ന ന​ട​നും എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് കെ. ​മാ​ത്യു ജാ​ക്വി​ലി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് തെ​രേ​സ ജോ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​