• Logo

Allied Publications

Middle East & Gulf
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു
Share
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്ന "അൽ സഹറ ടാലെന്‍റ് ഫീയസ്റ്റ 2022'ന്‍റെ ഉദ്ഘാടനം യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു.

ചടങ്ങിൽ യുഎഇയിലെ മുൻനിര അഭിഭാഷകനായ സുൽത്താൻ അൽ സുഐദി വിശിഷ്ടാഥിതിയായി പങ്കെടുത്തു. തന്‍റെ കഴിവുകൾ കൊണ്ട് പലവട്ടം ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ കാർട്ടൂണിസ്റ്റ് ദിലീഫും ആഘോഷ പരിപാടിയിൽ മുഖ്യാഥിതിയായി എത്തി. നൃത്തം, മാജിക്ക്, പാട്ട് തുടങ്ങിയ പരിപാടികൾ കിഡ്‌സ് ഫെസ്റ്റിൽ അരങ്ങേറി.

അറിവിനൊപ്പം കുട്ടികളിലെ കലാവാസനയെ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട പ്രോത്സാഹനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിന് വേണ്ടി പ്രയത്നിക്കുന്ന ഒരു സ്ഥാപനമാണ് അൽ സഹ്‌റ. നാളിതുവരെയായി നിരവധി പ്രതിഭകളെയാണ് അൽ സഹ്റ സമൂഹത്തിന് സംഭാവനയായി നൽകിയിട്ടുള്ളത്.

കലയെ സ്നേഹിക്കുന്നവർക്കൊപ്പം അൽ സഹ്‌റ എന്നും ഉണ്ടാകുമെന്നും കുട്ടികളുടെ ഉന്നമനത്തിനായി തുടർന്നും സഹകരിക്കുമെന്നും അൽ സഹ്‌റയുടെ സിഇഒയായ സിറുജ ദിൽഷാദ് വിശദമാക്കി.

ചടങ്ങിൽ ദിൽഷാദ്, യുസ്‌റ എസന്തർ, സിയാദ് സലിം, സാലി അലിജാഫ് ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.