• Logo

Allied Publications

Americas
ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് ഇടവക ഓർമ്മപ്പെരുന്നാൾ അനുഗ്രഹസാന്ദ്രമായി
Share
ഡാളസ് : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്‌സസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തിൽ ഈ വർഷം നടത്തപ്പെട്ട സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ അനുഗ്രഹപ്രദമായി കൊടിയിറങ്ങി.

മെയ് ആറിനു വെള്ളിയാഴ്ച വൈകിട്ട് ഏഴിനും, മെയ് 7 ശനിയാഴ്ച്ച വൈകിട്ട് ആറിനും സന്ധ്യാ പ്രാർത്ഥനയോടും, ഗാന ശുശ്രുഷയോടും കൂടെ ആരംഭിച്ച ഓർമ്മപ്പെരുന്നാൾ ശുശ്രുഷയിൽ ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഇടവക വികാരിയായിരിക്കുന്ന റവ.ഫാ. ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തി. ഡാളസിലെ വിവിധ ഓർത്തഡോക്സ്‌ ഇടവകളിലെ വൈദികർ ശ്രുശ്രുഷകൾക്കു സഹകാർമ്മികത്വം വഹിച്ചു.

ശനിയാഴ്ച വൈകിട്ട് എട്ടിന് അലങ്കരിച്ച വാഹനത്തിന്‍റേയും, വാദ്യമേളത്തിന്‍റേയും അകമ്പടിയോടു കൂടി ഭക്തി നിർഭരവും നിറപകിട്ടാർന്നതുമായ റാസയിൽ നാനാ മതസ്ഥരായ അനേകം വിശ്വാസികൾ സംബന്ധിച്ചു. തുടർന്ന് ആശിർവാദവും നേർച്ച വിളമ്പും നടത്തപ്പെട്ടു. കൂടാതെ അന്നേദിവസം ആത്‌മീയ പ്രസ്ഥാനങ്ങളുടെയും സൺ‌ഡേ സ്കൂളിന്റേയും നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും പെരുന്നാളിന് നാടൻ തനിമ പകർന്നു.

മെയ് 8 ഞായറാഴ്ച്ച രാവിലെ 8 :30 ന് പ്ലേനോ സെൻറ് പോൾസ് മലങ്കര ഓർത്തഡോക്സ്‌ ഇടവക വികാരി വെരി. റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിലും റവ. ഫാ . ജോൺ കുന്നത്തുശ്ശേരിയിൽ, റവ. ഫാ. ജോഷ്വാ ജോർജ് എന്നി വൈദികരുടെ സഹ കാർമികത്വത്തിലും പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബ്ബാനയും, റാസ, നേർച്ച വിളമ്പ്, പെരുന്നാൾ സ്നേഹ വിരുന്ന് എന്നീ ശുശ്രുഷകൾക്ക് ശേഷം ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി.

ഇടവക വികാരി റവ.ഫാ. ജോഷ്വാ ജോർജ്, സെക്രട്ടറി സാജൻ ചാമത്തിൽ, ട്രസ്റ്റി രാജൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്