• Logo

Allied Publications

Australia & Oceania
കരിംങ്കുന്നം എന്‍റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ
Share
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്‍റെ ഗ്രാമം കരിംങ്കുന്നത്തിന്‍റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്നു.

പ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിലും ആട്ടവും പാട്ടുമൊക്കെയായി ഒരു നിലാവെളിച്ചം പോലെ ആഘോഷത്തിന്‍റെ ഗോപുരവാതിൽ കടന്നുപോകാൻ കിട്ടുന്ന അസുലഭാവസരമാണിതെന്ന് പ്രസിഡന്‍റ് റോണി പച്ചിക്കര അഭിപ്രായപ്പെട്ടു.

എല്ലാ കരിംങ്കുന്നംകാരുടെയും സഹകരണവും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് സെക്രട്ടറി ജിബു മുളയാനിക്കുന്നേൽ ആവശ്യപ്പെട്ടു. ഈ കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ വഴി കരിംങ്കുന്നം പഞ്ചായത്തിൽ ഇതുവരെ പതിനഞ്ച് ലക്ഷത്തിലധികം രൂപ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നല്കിയിട്ടുണ്ടെന്ന് ട്രഷറർ ജിജിമോൻ കാരു പ്ലാക്കൽ അറിയിച്ചു.

സംഗമത്തിനു വേണ്ടിയുള്ള കലാപരിപാടികളുടെ നടത്തിപ്പിനായി ജിഷ ചവറാട്ട്, ഇന്ദിര ശ്രീജിത്ത്, സീന കാരു പ്ലാക്കൽ എന്നിവരെ ചുമതലപ്പെടുത്തി. മെൽബണിലെ പ്രശസ്ത മുസിക് ബാൻ്റായ റിഥം സൗണ്ട്സിന്‍റെ സംഗീത പരിപാടി പ്രധാന ആകർഷണമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മെൽബണിലെ കീസ് ബറോയിൽ നടന്ന പത്രസമ്മേളനത്തിൽ റോണി പച്ചിക്കര, ജിബു മുളയാനിക്കുന്നേൽ, ജിജിമോൻ കാരു പ്ലാക്കൽ എന്നിവർ പങ്കെടുത്തു.

ഓ​ണ​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി "ശ്രാ​വ​ണം പൊ​ന്നോ​ണം' റി​ലീ​സ് ചെയ്തു.
മെ​ൽ​ബ​ൺ : മാ​വേ​ലി മ​ന്ന​ൻ നാ​ടു​വാ​ണി​രു​ന്ന ഗ​ത​കാ​ല സ്മ​ര​ണ​ക​ളി​ലേ​ക്കു കൂ​ട്ടി​കൊ​ണ്ടു പോ​കു​ന്ന വീ​ഡി​യോ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ’ശ്രാ​വ​ണം പൊ​ന്ന
സൗത്ത് ഇ​ന്ത്യ​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പോ​ർ​ട്ട് അ​ഗ​സ്റ്റ​ ഓ​ണാ​ഘോ​ഷം നടത്തി.
പോ​ർ​ട്ട് അ​ഗ​സ്റ്റ: ഓ​സ്ട്രേ​ലി​യ​യി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പോ​ർ​ട്ട് അ​ഗ​സ്റ്റ​യു​ടെ ഓ​ണാ​ഘോ​ഷം പോ​ർ​ട്ട് അ​ഗ​സ്റ്റ ഫു​ട്ബോ​ൾ
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ക്വീ​ൻ​സ്‌​ലാ​ൻ​ഡിൽ സംഘടിപ്പിച്ചു.
ക്വീ​ൻ​സ്‌​ലാ​ൻഡ്​: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി ഓ​സ്ട്രേ​ലി​യ.
കാ​ൻ​ബ​റ: വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​പ​ടി.
പെ​ർ​ത്ത് സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പു​തി​യ വി​കാ​രി​യെ നി​യ​മി​ച്ചു.
പെ​ർ​ത്ത്: പെ​ർ​ത്തി​ൽ സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ പു​തി​യ വി​കാ​രി​യാ​യി ഫാ. ​ജോ​ൺ കി​ഴ​കേ​ക്ക​ര (ബാ​ബു അ​ച്ഛ​ൻ) നി​യ​മി​ത​നാ​യി.