• Logo

Allied Publications

Middle East & Gulf
ടിക് ടോക്കിന് കുവൈറ്റിൽ ജനപ്രിയ ആപ്ലിക്കേഷൻ പദവി
Share
കുവൈറ്റ് സിറ്റി : ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ അപ്ലിക്കേഷന്‍ എന്ന പദവി വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്. യുട്യൂബിനെ പിന്നിലാക്കിയാണ് ടിക് ടോക്കിന്‍റെ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

പബ്ലിക് അതോറിറ്റി ഫോർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (സിട്രാ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്നാം സ്ഥാനത്ത് നെറ്റ്ഫ്ലിക്സും ട്വിച്ച് ടിവി ആപ്ലിക്കേഷന്‍ നാലാം സ്ഥാനത്തും ട്വിറ്റർ വീഡിയോ അഞ്ചാം സ്ഥാനത്തും ഷാഹിദ് ആപ്പ്, ആമസോൺ വീഡിയോ, ഡെയ്‌ലിമോഷൻ, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ എത്തിയത്.

ഇതേ കാലയളവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി ഫേസ്ബുക്കും ടംബ്ലര്‍ ആപ്ലിക്കേഷന്‍ രണ്ടാം സ്ഥാനത്തും ട്വിറ്റർ മൂന്നാം സ്ഥാനത്തും എത്തി.

കോവിഡ് മഹാമാരി, ലോക്ക്ഡൗണ്‍ എന്നിവയാണ് ടിക് ടോക്കിന്‍റെ ജനപ്രിയതയ്ക്ക് കാരണമെന്നാണ് കരുതുന്നത്. കോവിഡിനെ തുടര്‍ന്നു ലോകം മുഴുവന്‍ ലോക് ഡൗണിലായപ്പോൾ ടിക് ടോക് വീഡിയോകള്‍ കൂടുതല്‍ ജനപ്രിയമായിരുന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.