• Logo

Allied Publications

Europe
ക്രോയിഡണിൽ ടി.ഹരിദാസ് മെമ്മോറിയൽ അവാർഡ് ദാനവും കലാ സന്ധ്യയും മേയ് 22ന്
Share
ക്രോയിഡോൺ (യുകെ): ജീവകാരുണ്യരാഷ്ട്രീയസാമൂഹ്യആൽമിയ സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യവും ഇന്ത്യൻ ഹൈക്കമ്മീഷനിൽ മൂന്നു പതിറ്റാണ്ടിലേറെ സേവനം അനുഷ്ടിച്ച ഹോട്ടൽ വ്യവസായിയും, ഒഐസിസി (യുകെ) ജനറൽ കൺവീനറും ആയിരുന്ന ടി ഹരിദാസിന്‍റെ സ്മരണാർഥം ഒഐസിസി (യുകെ) പ്രഖ്യാപിച്ച മികച്ച സാമൂഹ്യസേവകർക്കുള്ള അവാർഡുദാനവും, കൾച്ചറൽ ഇവന്‍റും മേയ് 22 നു (ഞായർ) ക്രോയിഡണിൽ നടക്കും.

വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന പരിപാടിയിൽ വിരേന്ദ്രശർമ എംപി മുഖ്യാതിഥിയായിരിക്കും. കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ് (മുൻ മേയർ), ബ്രാഡ്‌ലി സ്റ്റോക്ക് ബ്രിസ്റ്റോളിന്‍റെ മുൻ മേയർ കൗൺസിലർ ടോം ആദിത്യ, മുൻ മേയറും കൗൺസിലറുമായ ഫിലിപ്പ് എബ്രാഹം തുടങ്ങിയവർ വിശിഷ്‌ടാതിഥികളായി പങ്കുചേരും.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 25 നോമിനേഷനുകളിൽ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത അഞ്ചംഗ അന്തിമ ലിസ്റ്റിലേക്ക് എത്തിച്ചേർന്നത്. കാർമൽ മിറാൻഡാ, ജയന്തി ആന്‍റണി, റോയി സ്റ്റീഫൻ, ടോണി ചെറിയാൻ, മംഗളൻ വിദ്യാസാഗരൻ എന്നിവരാണ് ഫൈനൽ ലിസ്റ്റിൽ ഇടം നേടിയ പ്രശസ്തരായ സാമൂഹ്യപ്രവർത്തകർ. ഇവരിൽ നിന്നും അന്തിമ വിജയിയെ അവാർഡ് ദാന വേദിയിൽ വച്ചായിരിക്കും പ്രഖ്യാപിയ്ക്കുക. റണ്ണേഴ്‌സായിട്ടുള്ളവർക്കു മൊമെന്‍റോ നൽകി ആദരിക്കും.

യുകെയിൽ പൊതു രംഗത്തു പ്രവർത്തിക്കുന്ന, പ്രഗത്ഭരും പരിചയ സമ്പന്നരും നിഷ്പക്ഷരുമായ ഒരു ജഡ്ജിംഗ് പാനൽ ആണ് അവാർഡ് ദാന ലിസ്റ്റിന് അന്തിമരൂപം നൽകുവാൻ ഒഐസിസി നിയോഗിച്ചത്. ഡോ.ജോഷി ജോസ് (ചെയർമാൻ), കൗൺസിലർ ഫിലിഫ് അബ്രാഹം, സുജു ഡാനിയേൽ (സാമൂഹ്യ പ്രവർത്തകൻ), ഷൈനു മാത്യു (പൊതുപ്രവർത്തക),കെ.ആർ. ഷൈജുമോൻ (ജേർണലിസ്റ്റ്), അജിത് പാലിയത്ത് (സാമൂഹ്യ പ്രവർത്തകൻ) എന്നിവരാണ് ജഡ്ജസ് പാനലിൽ ഉള്ളവർ.

ലണ്ടൻ മലയാളികളുടെ ഈറ്റില്ലവും സാംസ്കാരിക കേന്ദ്രവും ഹരിദാസിന് ഏറെ പ്രിയപ്പെട്ടയിടവുമായിരുന്ന ക്രോയിഡോണിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങുകൾ, ഒഐസിസി യുടെ സംഘാടക മികവിന്‍റെ പ്രാവീണ്യവും സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക തലങ്ങളിലുള്ള ഉന്നത വ്യക്തികളുടെ സാന്നിദ്ധ്യവും വിവിധ സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തവും കൊണ്ട് ടി. ഹരിദാസിനോടുള്ള ആദരവും അനുസ്മരണവും പ്രൗഡ ഗംഭീരമാവുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ ബേബികുട്ടി ജോർജ് അവകാശപ്പെട്ടു.

അവാർഡ് ദാന സമ്മേളനം ഏറ്റവും വിജയപ്രദമാക്കുന്നതിനായി വിപുലമായ കമ്മിറ്റി പ്രവർത്തനനിരതരായി അണിയറയിൽ സജ്ജമാണ്. ബേബികുട്ടി ജോർജ്, ഡോ ജോഷിജോസ്,
ഒഐസിസി യൂറോപ്യൻ കോഓർഡിനേറ്റർ സുനിൽ രവീന്ദ്രൻ, പ്രസിഡന്‍റ് കെകെ മോഹൻദാസ്, ഷാജി ആനന്ദ് ,സുജു ഡാനിയൽ, അൽഷർ അലി,ഷൈനു മാത്യു, സന്തോഷ് ബഞ്ചമിൻ, അപ്പാഗഫൂർ, ജവഹർ ലാൽ, മഹേഷ് കുമാർ, ജയൻ റാൻ, വിൽസൺ ജോർജ് , ബിജു വർഗീസ്, ബിജുനാഥ്, അഷ്റഫ് അബ്ഡുള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക.

അവാർഡ് ദാന ചടങ്ങ് കൂടുതൽ ആകർഷകവും വർണഭവുമാക്കുന്നതിനായി മെഗാ മൂസിക്കൽ കോമഡിഷോ, നൃത്തനൃത്യങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഘുഭക്ഷണവും ക്രമീകരിക്കും.

യുകെയിൽ ഏറെ മലയാളികൾ ഹൃദയത്തിൽ ചേർത്തു നിറുത്തിയിരുന്ന ടി. ഹരിദാസിനെ അനുസ്മരിക്കുവാനും, അദ്ദേഹത്തിന്‍റെ നാമഥേയത്തിൽ ഒഐസിസി പ്രഖ്യാപിച്ചിട്ടുള്ള മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അംഗീകാരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കർമ്മ നിരതരായ നന്മയുടെ വക്താക്കൾക്ക് പ്രോത്സാഹനം നൽകുന്നതിനും ഏറെക്കാലമായി നഷ്‌ടപ്പെട്ടിരുന്ന കലാ വിരുന്നിന് വീണുകിട്ടിയ സുവർണാവസരം മുതലെടുക്കുവാനും സ്നേഹസൗഹൃദങ്ങൾ പുതുക്കുന്നതിനും ലഭിക്കുന്ന ഈ അവാർഡ് ദാന സമ്മേളനത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘ കമ്മറ്റി അറിയിച്ചു.

പ്രവേശനം സൗജന്യമായിരിക്കും. വാഹങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Award Ceremony Venue:
HARRIS ACADEMY PURLEY, KENDRA HALL ROAD,
SOUTH CROYDON, CR2 6DT

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.