• Logo

Allied Publications

Americas
ഫിലഡൽഫിയ സീറോ മലബാർ പള്ളിയിൽ ആദ്യ കുർബാന സ്വീകരണം
Share
ഫിലഡൽഫിയ: സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂൾ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും ഭക്തിനിർഭരമായ ശുശ്രൂഷകളോടെ നടന്നു.

മേയ് 14 നു കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കർമങ്ങൾ ആരംഭിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് വികാരി ഫാ. കുര്യാക്കോസ് കുന്പക്കീൽ, ഫാ. മാത്യു പാഴൂർ (ന്യൂയോർക്ക്), ഫാ. ജിൽസണ്‍ (ബോസ്റ്റണ്‍) എന്നിവർ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനമധ്യേ കാർമികർ കുട്ടികൾക്ക് സ്ഥൈര്യലേപനകൂദാശയിലൂടെ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളിൽ പ്രതിഷ്ടിച്ചു. തുടർന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അൾത്താരയിൽ വാഴുന്ന ഈശോയേയും കുഞ്ഞുങ്ങൾക്കു നൽകി.

കഴിഞ്ഞ ഒരു വർഷത്തെ തീവ്രപരിശീലനത്തിലൂടെയാണ് എയ്ഡൻ ബിനു, അജയ് നരളക്കാട്ട്, അലിനാ റോയ്, എലെന തോമസ്, എതാൻ അഗസ്റ്റിൻ, ഗ്ലെൻ സാബു, ജയ്ഡൻ ഡൊമിനിക്, ജോണ്‍ നിഖിൽ, ജോഷ്വാ അപ്രേം, ജസ്‌വിൻ ജോസഫ്, മിതുൻ ആന്‍റണി, നേതൻ പോൾ, നേതൻ തോമസ്, ഒലിവിയ കുര്യൻ, റയാൻ പള്ളിവാതുക്കൽ, സാറാ ബിജോ, സോഫിയാ കുര്യൻ എന്നിവർ പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചത്.

മതാധ്യാപകരായ ജയ്ക്ക് ചാക്കോ, കാരളിൻ ജോർജ്, ഡോ. മെർലിൻ മന്നാട്ട്, ജൂലിയറ്റ് ജോണി എന്നിവർ കുട്ടികളുടെ പരിശീലനത്തിനു നേതൃത്വം നൽകി. ജയിൻ സന്തോഷ്, ലീനാ ജോസഫ് എന്നീ മതാധ്യാപകർ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകൾക്ക് സഹായികളായി.

വികാരി ഫാ. കുര്യാക്കോസ് കുന്പക്കീൽ, കൈക്കാരന്മാരായ റോഷിൻ പ്ലാമൂട്ടിൽ, രാജു പടയാറ്റിൽ, തോമസ് ചാക്കോ, ജോർജ് വി. ജോർജ്, ഇടവക സെക്രട്ടറി ടോം പാറ്റാനി, മതബോധനസ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പൽ ജോസ് മാളേയ്ക്കൽ എന്നിവരുടെ മേൽനോട്ടത്തിൽ സിസിഡി. ടീച്ചേഴ്സ്, കുട്ടികളുടെ മാതാപിതാക്കൾ, പള്ളിക്കമ്മിറ്റി, മരിയൻ മദേഴ്സ്, ഭക്തസംഘടനാപ്രവർത്തകർ എന്നിവർ കൂദാശാകർമങ്ങൾക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. കാരളിൻ ജോർജിന്‍റെ നേതൃത്വത്തിൽ യുവഗായകരടങ്ങുന്ന ഇംഗ്ലീഷ് ക്വയർ ദിവ്യബലിമധ്യേ ഗാനങ്ങൾ ആലപിച്ചു.

പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടനുബന്ധിച്ചു കുട്ടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ബുക്‌ലെറ്റും പ്രസിദ്ധീകരിച്ചു.

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.