• Logo

Allied Publications

Americas
ന്യൂജേഴ്സിയിലെ പാറ്റേഴ്‌സൺ മെയിന്‍ സ്ട്രീറ്റ് ഇനി ‘പലസ്‌തീൻ വേ’
Share
ന്യൂജേഴ്സി: ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലെ തിരക്കേറിയ മെയിൻ സ്ട്രീറ്റ് ‘പലസ്തീൻ വേ’ എന്ന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സില്‍ പുനർനാമകരണം ചെയ്തു. മേയ് 15നു ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവച്ചത്.

നഗരത്തിന്‍റെ നാഗരികസാമ്പത്തിക ജീവിതത്തിനു പാലസ്തീനിയൻഅമേരിക്കക്കാർ നൽകിയ സംഭാവനകളെ മാനിച്ചാണ് പാറ്റേഴ്സൺ സിറ്റി കൗൺസിൽ തീരുമാനം ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നതായി സിറ്റി മേയര്‍ പറഞ്ഞു.

അമേരിക്കയിലെ ഞങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് പലസ്തീനികൾ എണ്ണമറ്റ സംഭാവനകളാണ് നല്‍കുന്നതെന്ന് ആഘോഷവേളയില്‍ സിറ്റി മേയര്‍ ആന്ദ്രെ സയേഗ് പറഞ്ഞു. പലസ്തീനികൾ അഭിമാനമുള്ള അമേരിക്കക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിയൻ സമൂഹത്തെയും നഗരത്തിന്‍റെ സാമൂഹിക ജീവിതത്തിലും ബിസിനസിലും അവർ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനുള്ള തീരുമാനത്തിൽ കൗൺസിൽ എത്തിയതായി മേയര്‍ പറഞ്ഞു.

“ഇത് വിദേശത്തുള്ള പലസ്തീൻ പോരാട്ടങ്ങളെ എപ്പോഴും ഓർക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇതൊരു ആഘോഷമാണ്, പക്ഷേ പലസ്തീനികൾ മനുഷ്യരാണെന്നും, ഞങ്ങൾ അമേരിക്കക്കാരാണെന്നും, ഞങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങൾ ഒരിക്കലും മറക്കില്ലെന്നും ഞങ്ങള്‍ക്ക് ലഭിച്ച വിലമതിക്കാനാവാത്ത ആദരവാണിതെന്നും” നഗരത്തിലെ ആദ്യത്തെ പലസ്തീനിയൻഅമേരിക്കൻ കൗൺസിലർ അലാ അബ്ദെലാസിസ് പറഞ്ഞു.

ഞായറാഴ്ച നടന്ന ആഘോഷത്തിൽ ഡാബ്‌കെ എന്നറിയപ്പെടുന്ന പരമ്പരാഗത പലസ്തീൻ നൃത്തം ഉൾപ്പടെ, വിവിധ കലാപരിപാടികള്‍ അരങ്ങേറി. പാസായിക് കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണ് പാറ്റേഴ്‌സൺ. ന്യൂജേഴ്‌സിയിലെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള നഗരവും. ധാരാളം അറബ് ജനതയും ഇവിടെയുണ്ട്. സൗത്ത് പാറ്റേഴ്സനെ പലസ്തീൻ സമൂഹം “ലിറ്റിൽ റമല്ല” എന്നും വിളിക്കാറുണ്ട്.

പാറ്റേഴ്സൺ സിറ്റിയിൽ 20,000 പലസ്തീൻ വംശജർ ഉണ്ടെന്ന് പലസ്തീൻഅമേരിക്കൻ കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ റാനിയ മുസ്തഫ പറഞ്ഞു.

അഭയാർഥി ക്യാമ്പ് സന്ദർശിക്കുന്നതിനിടെ ഇസ്രായേൽ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട അൽജസീറയിലെ മുതിർന്ന മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലേയ്ക്ക് പലസ്തീൻ സമൂഹം ആദരാഞ്ജലി അർപ്പിച്ചു.

ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി.
മ​​​യാ​​​മി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​താ വി​​​ല്യം​​​സി​​​ന്‍റെ മൂ​​​ന്നാം ബ​​​ഹി​​​രാ​​​കാ​​​ശയാ​​​ത്ര സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ