• Logo

Allied Publications

Middle East & Gulf
കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ "ഉത്സവപിറ്റേന്ന്' സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "ഉത്സവപിറ്റേന്ന്' കുടുംബ സംഗമം കബദ് റിസോർട്ടിൽ അരങ്ങേറി.

രണ്ടുവർഷം നീണ്ട കോവിഡ് കാലത്തിനുശേഷം കടന്നുവന്ന ഈസ്റ്റർവിഷു ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക്, നോയന്പു കാലം കഴിഞ്ഞതോടെ സംഘടിപ്പിച്ച കലാശക്കൊട്ട് സംഗമത്തിൽ കുഞ്ഞുങ്ങളും മുതിർന്നവരും സ്ത്രീകളും പുരുഷന്മാരും ഹൃദയവും മനസും നിറഞ്ഞാടി.

റാഫി കല്ലായി നൗഷാദ് തിഡിൽ സംഘം സമ്മാനിച്ച "നീയും നിലാവും' എന്ന സംഗീതശിൽപ ത്തോടെ അരങ്ങുണർത്തിയ സംഗമത്തിൽ തമാശ കളികളുടെയും ചിരി അരങ്ങുകളുടെയും അകമ്പടിയോടെ കുട്ടിക്കാലത്തെ ഗതകാല ഓർcകൾ തിരിച്ചെടുത്തുകൊണ്ട് ഗോരി കളി അടക്കം അരങ്ങേറിയ മത്സരങ്ങളിൽ നേടിയെടുത്ത സമ്മാനങ്ങളും മായ്ച്ചുകളഞ്ഞ പ്രവാസത്തിന്‍റെ പിരിമുറുക്കങ്ങളും, കുട്ടികളും മുതിർന്നവരും കുടുംബിനികളും ആവോളം ആസ്വദിച്ചു.

ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും കാരറ്റും ബീറ്റ്‌റൂട്ടും ആയി ഒരു ഉത്സവ നഗരി സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ ഒരു രാപ്പകൽ സംഗമം "ഉത്സവപ്പിറ്റേന്ന്' എന്ന നാമത്തെ അന്വർഥമാക്കി കടന്നുപോയി.

പേട്രൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്ത സംഗമം കെഇഎ കൈത്താൻ ഏരിയ ഭാരവാഹികളായ ഖാദർ കടവത്ത്, ഹമീദ് എസ് .എം., കബീർ മഞ്ഞംപാറ, യാദവ ഹോസ്ദുർഗ്, സമ്പത്ത് മുള്ളേരിയ, കൃഷ്ണ കുമാർ, രാജേഷ് , സാജിദ് സുൽത്താൻ, അഷ്റഫ് കോളിയടുക്കം, ഖാലിദ് പള്ളിക്കര, ഇല്ല്യാസ് തുടങ്ങിയവർ നിയന്ത്രിച്ചു.

സമ്മാനദാന ചടങ്ങ് സംഘടനാ ആക്ടിംഗ് പ്രസിഡന്‍റ് ഹാരിസ് മുട്ടുന്തല ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് അംഗം സലാം കളനാട്, ഹമീദ് മധൂർ, കേന്ദ്ര ആക്ടിംഗ് സെക്രട്ടറി ശ്രീനിവാസൻ, ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര ചീഫ് കോഓർഡിനേറ്റർ അസീസ് തളങ്കര എന്നിവർ സന്നിഹിതരായിരുന്നു.

മത്സരവിജയികൾക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികളും വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും ഖൈത്താൻ ഏരിയ ഭാരവാഹികളും സമ്മാനവിതരണം നടത്തി. ഉത്സവപ്പിറ്റേന്ന് കൺവീനർ കബീർ മഞ്ഞംപാറ നന്ദി പറഞ്ഞു. പരിപാടിയുമായി സഹകരിച്ച സാജി ഖാലിദിന് കെഇഎ ഖൈത്താന്‍റെ സ്നേഹോപഹാരം സലാം കളനാട് കൈമാറി.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി