• Logo

Allied Publications

Americas
റ​ഷ്യ​യെ ഭീ​ക​ര രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം; യു​എ​സി​നോ​ട് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ്
Share
വാഷിംഗ്ടൺ ഡിസി: റഷ്യയെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. ശനിയാഴ്ച യുഎസ് സെനറ്റ് ന്യൂനപക്ഷ നേതാവ് മിച്ച് മെക്കോണലിന്‍റെ നേതൃത്വത്തിൽ യുക്രെയ്ൻ സന്ദർശിച്ച റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്‍റ് സെലെൻസ്കി ഈ ആവശ്യം ഉന്നയിച്ചത്.

അമേരിക്കൻ ജനതയും അമേരിക്കയിലെ സുപ്രധാന രാഷ്ട്രീയ പാർട്ടികളും യുക്രെയ്നു നൽകുന്ന പിന്തുണയെ സെലെൻസ്കി പ്രത്യേകം അഭിനന്ദിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷിണിയേയും അതിജീവിക്കുന്നതിന് അമേരിക്ക നൽകുന്ന സഹായത്തിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

രണ്ടാഴ്ച മുമ്പു ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിൽ ഡമോക്രാറ്റിക് സംഘവും യുക്രെയ്ൻ സന്ദർശിച്ചിരുന്നു. യുക്രെയ്ൻ പ്രസിഡന്‍റ്, സീനിയർ ഉപദേഷ്ടാക്കൾ എന്നിവരെ കീവിൽ സന്ദർശിക്കുന്നതിനും ചർച്ച നടത്തുന്നതിനും കഴിഞ്ഞതു ഒരു അഭിമാനമായി കരുതുന്നുവെന്ന് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മെക്കോണൽ പറഞ്ഞു.

മിച്ച് മെക്കോണലിനു പുറമെ റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കൊളിൻസ്, ജോൺ ബറാസൊ, ജോൺ കോന്നൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. യുദ്ധം വിജയിക്കുന്നതുവരെ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കുമെന്ന് മിച്ചു മെക്കോണൽ ഉറപ്പു നൽകി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്