• Logo

Allied Publications

Americas
ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവൻഷൻ മേയ് മേയ് 19, 20, 21 തീയതികളിൽ
Share
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ മേയ് 19, 20, 21 തീയതികളിൽ (വ്യാഴം, വെള്ളി,ശനി) നടക്കും. ഈ വർഷവും ഇടവകയുടെ യൂട്യൂബ് ചാനലിൽ കൂടി പ്രസംഗങ്ങൾ തത്സമയം ശ്രവിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ഗായകസംഘത്തിന്‍റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങൾ ആരംഭിക്കും. അനുഗ്രഹീത കൺവൻഷൻ പ്രസംഗികരായ റവ.സാം.ടി.കോശി (വികാരി, ഏനാത്ത് മാർത്തോമാ ഇടവക), ഇവാഞ്ചലിസ്റ്റ് ബാബു പുല്ലാട് (മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡന്‍റ്), ഇവാഞ്ചലിസ്റ്റ് സജു അയിരൂർ (ഡയറക്ടർ, ഫോളോവേഴ്സ് ഓഫ് ക്രൈസ്റ്റ്) എന്നിവർ വചന പ്രഘോഷണം നടത്തും.

കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

യൂട്യൂബ് ലൈവ് സ്ട്രീം ലിങ്ക്; http://youtube.com/marthomalive

വിവരങ്ങൾക്ക്: റവ.സാം.കെ. ഈശോ (വികാരി) 832 898 8699, റവ. റോഷൻ വി.മാത്യൂസ് (സഹവികാരി) 713 408 7394, ഏബ്രഹാം കെ. ഇടിക്കുള (ഇടവക മിഷൻ സെക്രട്ടറി) 713 714 9381.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.