• Logo

Allied Publications

Americas
ഫൊക്കാന കൺവഷനിൽ ഗോപിനാഥ് മുതുകാട് പങ്കെടുക്കും
Share
ഫ്‌ളോറിഡ: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒർലാന്‍റോ കൺവൻഷനിൽ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷണൽ സ്പീക്കറും കാരുണ്യപ്രവർത്തകനും മാജിക്ക് അക്കാദമി ചെയർമാനുമായ പ്രഫ. ഗോപിനാഥ് മുതുകാട് പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗിസ് അറിയിച്ചു.

ഫൊക്കാനയും പ്രഫ. മുതുകാടും തമ്മിൽ ഇഴപിരിഞ്ഞ ബന്ധത്തിന്റെയും ഉദാത്തമായ സ്നേഹത്തിന്‍റേയും പരിണിത ഫലമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ വച്ച് ഫൊക്കാനയുടെ കേരള കൺവൻഷൻ നടന്നത്. ഫൊക്കാന കേരളാ കൺവൻഷന്റെ മുഖ്യരക്ഷാധികാരികൂടിയായിരുന്നു പ്രഫ. മുതുകാട്.

മാജിക്ക് പ്ലാനറ്റിലെ 200ലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടയുള്ള പ്രമുഖർ അതിഥികളായി പങ്കെടുത്ത ഏകദിന കൺവൻഷനിൽ ഫൊക്കാന പ്രതിനിധികളെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവമാണ് ഉണ്ടായത്.

ഭിന്നശേഷികരായ കുട്ടികളുടെ പരിമിതമായ കഴിവുകളെ പരിപോഷിപ്പിച്ച് ഉന്നത ശേഷിയുള്ള കുട്ടികളെപ്പോലെയും വെല്ലുന്ന വിധത്തിൽ അവർ നടത്തിയ കലാ വിരുന്ന് ആസ്വദിച്ച ഫൊക്കാന നേതാക്കൾ അത്ഭുതപരതന്ത്രരായി. അവർക്കായി തങ്ങൾ നൽകുന്ന സഹായം അൽപ്പം പോലും പാഴായിപ്പോയില്ലെന്നു മനസിലാക്കിയ അമേരിക്കൻ പ്രവാസികളായ ഫൊക്കാന പ്രവർത്തകർക്ക് മാജിക്ക് പ്ലാനറ്റുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ കേരള കൺവൻഷനിലൂടെ സാധിച്ചു. കേരളാ കൺവൻഷൻ വേദിയിൽ വച്ച് ഗോപിനാഥ് മുതുകാടിനെ ഫൊക്കാന അവാർഡ് നൽകി ആദരിച്ചിരുന്നു. ഫൊക്കാനയുമായി ഏറെ അടുപ്പം പുലർത്തുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്.

ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസിന്‍റെ നേതൃത്വത്തിൽ ഫൊക്കാന നേതാക്കൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഗോപിനാഥ് മുതുകാടിനെ നേരീട്ട് സന്ദർശിച്ച് ഒർലാണ്ടോ കൺവൻഷനിലേക്ക് ക്ഷണിക്കുകയായിരുന്നു. ഫൊക്കാന നേതാക്കളുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകി. താൻ ഫൊക്കാനയുടെ ഭാഗമാണെന്ന് പറഞ്ഞ പ്രഫ. മുതുകാട്, ഫൊക്കാന നേതാക്കൾ തനിക്കും മാജിക്ക് പ്ലാനറ്റിനും സാമ്പത്തികമായും ധാർമികമായും നൽകിയ പിന്തുണ നിസ്തുലമാണെന്ന് ചൂണ്ടിക്കാട്ടി.

ഫൊക്കാന പ്രവർത്തകരുടെ, പ്രത്യേകിച്ച് ഫൊക്കാന വിമൻസ് ഫോറത്തിന്‍റെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ് മാജിക്ക് പ്ലാനറ്റിലെ നിർധനരായ 100ൽ പരം ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ജീവിത മാർഗമുണ്ടായത്. അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്‍റെ ഭാഗമായി ആരംഭിച്ച കരിസ്മ എന്ന പദ്ധതി ചിലവ് ഏറ്റെടുത്ത് നടത്തിയത് ഫൊക്കാനയനയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ഫ്‌ളോറിഡ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾക്ക് ഗോപിനാഥ് മുതുകാട് നേതൃത്വം നൽകും. ഫൊക്കാന കൺവൻഷനിൽ ആദ്യമുതൽ അവസാനം വരെ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. കൺവൻഷൻ പ്രതിനിധികൾക്കായി മോട്ടിവേഷൻ ക്ലാസും ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ നടക്കും.

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്