• Logo

Allied Publications

Middle East & Gulf
മിഡിൽ ഈസ്റ്റ് റെയിൽ: അബുദാബിയിൽ സമ്മേളനവും പ്രദർശനവും
Share
അബുദാബി: വികസന സാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ആധുനിക സാങ്കേതിക വിദ്യകളുടെ പ്രദർശനവുമായി മിഡിൽ ഈസ്റ്റ് റെയിൽ അബുദാബിയിൽ നടക്കും. മേയ് 17 ,18 തീയതികളിൽ അബുദാബി എക്സിബിഷൻ സെന്‍ററിലാണ് പരിപാടി.

മധ്യപൂർവ രാജ്യങ്ങളിലെ റയിൽവേ വികസന സാദ്ധ്യതകൾ ചർച്ച ചെയ്യുന്ന ദ്വിദിന മിഡിൽ ഈസ്റ്റ് റെയിൽ കോൺഫറൻസിന് അബുദാബിയിൽ തുടക്കമാകുന്നു. 250 പ്രദർശകർ എത്തുന്ന സമ്മേളനത്തിൽ 200 പ്രഭാഷകരും ആറായിരം സന്ദർശകരും എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

യു എ ഇ കാത്തിരിക്കുന്ന എത്തിഹാദ് റെയിലിന്‍റെ പാസഞ്ചർ ട്രെയിൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമ്മേളന കാലയളവിൽ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബുദാബിയിൽ നിന്നും ഫുജൈറയിലേക്കു ഒരു മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന പാസഞ്ചർ ട്രെയിനാണ് എത്തിഹാദ് റെയിൽ പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ട്.

യു എ ഇ യിൽ നിന്നും സൗദിയിലേക്കും മറ്റു ജി സി സി രാജ്യങ്ങളിലേക്കുമുള്ള ട്രെയിൻ ഗതാഗതം സംബന്ധിച്ച തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ട്രെയിൻ ഗതാഗത രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളുടെയും , ഡിജിറ്റൽ സിഗ്നലിംഗ്, ടണലിംഗ് , ടിക്കറ്റിംഗ് അടക്കമുള്ള പുതുതലമുറ മാറ്റങ്ങളും പ്രദർശനത്തിൽ മുഖ്യ ആകര്ഷണമാകും.

പുതിയ സാങ്കേതിക വിദ്യകൾ സംബന്ധിച്ച് 100 വിഷയാവതരണങ്ങളും പാനൽ ചർച്ചകളും നടക്കുന്നുണ്ട്. ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിന്‍റെയും വിനോദ സഞ്ചാര സാംസ്ക്കാരിക മന്ത്രാലയത്തിന്‍റേയും സഹകരണത്തോടെ എത്തിഹാദ് റെയിൽ ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാകും പ്രവേശനം.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി