• Logo

Allied Publications

Middle East & Gulf
ഫോക്ക് സാൽമിയ യൂണിറ്റ് കുടുംബസംഗമം
Share
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) സാൽമിയ യൂണിറ്റ് കുടുംബസംഗമം "ഒരു വട്ടം കൂടി" എന്ന പേരിൽ വഫ്ര ഫാം ഹൗസിൽ സംഘടിപ്പിച്ചു.

കുടുംബസംഗമം യൂണിറ്റ് കൺവീനർ സന്തോഷ് ചെറിയാന്‍റെ അദ്ധ്യക്ഷതയിൽ ഫോക്ക് ജനറൽ സെക്രട്ടറി പി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ഫോക്ക് ട്രഷറർ രജിത്ത് കെ.സി, ജോയിന്‍റ് ട്രഷറർ സൂരജ് കെ.വി., അഡ്മിൻ സെക്രട്ടറി ശ്രീഷിൻ എം.വി, വനിതാവേദി ട്രഷറർ മിനി മനോജ്, ബാലവേദി യൂണിറ്റ് കോർഡിനേറ്റർ സാവിയോ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നിഖിൽ സി.എച്ച് നന്ദി പറഞ്ഞു. യൂണിറ്റംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം വിനോദകരമായ മത്സരങ്ങളും സംഗമത്തിന്‍റെ ഭാഗമായി നടന്നു.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫിൽ പ്രവർത്തനം ആരംഭിച്ചു.
അമീർ അഹ്മദിന്‍റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു.
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡന്‍റും സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി.
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു.