• Logo

Allied Publications

Americas
വീടിനുള്ളിൽ മൂന്നു കുട്ടികൾ മരിച്ച നിലയിൽ; മാതാവും 16കാരനും അറസ്റ്റിൽ
Share
വെസ്റ്റ്ഹിൽസ് (ലോസ് ആഞ്ചലസ്): മാതൃദിനത്തിൽ കലിഫോർണിയയിലെ ലോസ് ആഞ്ചലസ് വെസ്റ്റ്ഹിൽസിലെ ഒരു വീട്ടിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് എഞ്ചല ഡോണ്‍ ഫ്ലോറസ് (38), കൃത്യത്തിനു കൂട്ടുനിന്ന 16 കാരൻ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ലോസ് ആഞ്ചലസ് പോലീസ് അറിയിച്ചു. ഫ്ലോറസിന് ആറു ദശലക്ഷം ഡോളറാണ് ജാമ്യത്തുക കെട്ടിവയ്ക്കണം.

പതിനാറുകാരന്‍റെ സഹായത്തോടെയാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയതെന്ന ഫ്ലോറസിന്‍റെ കുറ്റസമ്മതത്തെ തുടർന്നാണ് ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തത്.

16കാരനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും സമീപവാസികൾ പറയുന്നത് ഇത് അവരുടെ മകനാണെന്നാണ്. പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയും എട്ടു വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുടേയും മൃതദേഹമാണ് പോലീസ് വീട്ടിനകത്തുനിന്നും കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച അഞ്ജാത ഫോണ്‍കോളിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

വെസ്റ്റ്ഹിൽസും വുഡ്ലാന്‍റ് ഹിൽസും തമ്മിൽ വേർതിരിക്കുന്ന നോർത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കുട്ടികൾ എങ്ങനെ കൊല്ലപ്പെട്ടുവെന്നത് അയൽവാസികളെപ്പോലും അന്പരപ്പിച്ചു. രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടത് തന്‍റെ മൂന്നു സഹോദരങ്ങൾ മരിച്ചുകിടക്കുന്നതാണെന്നും, ഉടൻതന്നെ അയൽവാസികളെ അറിയിക്കാൻ പതിനാറുകാരൻ വന്നിരുന്നുവെന്നും ഇവർ പറയുന്നു.

പക്ഷേ, പോലീസ് ഇതിന് വ്യക്തമായ വിശദീകരണമൊന്നും നൽകിയിട്ടില്ല. മാതാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നോ എന്നും സമീപവാസികൾ സംശയിക്കുന്നു.

മി​ക​ച്ച പാ​ർ​ല​മെ​ന്‍ററിയേ​നു​ള്ള കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ഡോ. ​ജോ​ണ്‍ ബ്രി​ട്ടാ​സി​ന് ജൂ​ലൈ 10 ന് ​സ​മ്മാ​നി​ക്കും.
ന്യൂ​യോ​ർ​ക്ക്: പു​തി​യ രാ​ജ്യ​സ​ഭാ മെ​ന്പ​ർ​മാ​രി​ൽ മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡോ.
സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​