• Logo

Allied Publications

Americas
ത​ള​രാ​ത്ത സേ​വ​ന സ​ന്ന​ദ്ധ​ത​യോ​ടെ ഐ​നാ​നി ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: രോ​ഗി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ശ്വാ​സ​ത്തി​നും ക്ഷേ​മ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് (ഐ​നാ​നി) ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പ്രൊ​മോ​ഷ​ൻ, ന​ഴ്സിം​ഗ് പ്രൊ​ഫെ​ഷ​ന്‍റെ മി​ക​വി​നു​ള്ള അം​ഗീ​കാ​രം, വി​ദ്യാ​ഭ്യാ​സ നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള ബ​ഹു​മ​തി, ന​ഴ്സിം​ഗ് സം​ബ​ന്ധ​മാ​യ പ്രൊ​ഫെ​ഷ​ണ​ൽ സാ​ഹി​ത്യ മി​ക​വി​നു​ള്ള ബ​ഹു​മ​തി എ​ന്നീ ഗൗ​ര​വ​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കൊ​ണ്ടു​ത​ന്നെ വ​ർ​ണ ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി.

ഫ്ളോ​റ​ൽ പാ​ർ​ക്കി​ലെ ടൈ​സ​ണ്‍ സെ​ന്‍റ​റി​ലാ​യി​രു​ന്നു ന​ഴ്സ​സ് ദി​നാ​ഘോ​ഷം ന​ട​ന്ന​ത്. സം​ഗീ​ത​ത്തി​ന്‍റെ​യും ചെ​ണ്ട​യു​ടെ​യും അ​ക​ന്പ​ടി​യി​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ ക​മ്മി​റ്റി ആ​ഘോ​ഷ ഹാ​ളി​ൽ വ​ന്ന​തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ബീ​ന വി​നോ​ജ് ന്ധ​ഷാ​വേ​ഴ്സ് ഓ​ഫ് ബ്ല​സിം​ഗ്സ്’ എ​ന്ന പ്രാ​ർ​ഥ​നാ​ഗാ​നം പാ​ടി. ക്രി​സ്റ്റ​ൽ ഷാ​ജ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും സോ​മി മാ​ത്യു ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു. സെ​ക്ര​ട്ട​റി ജെ​സ്‌​സി ജെ​യിം​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ൽ ന​ഴ്സിം​ഗ് ക​മ്മ്യൂ​ണി​റ്റി​ക്കും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും മു​ഖ്യ​ധാ​രാ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ ക്ഷേ​മ​ത്തി​നും വേ​ണ്ടി ഐ​നാ​നി ചെ​യ്തി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളെ വി​വ​രി​ച്ചു കൊ​ണ്ടു​ള്ള​താ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ന്നാ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗം.

പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ തീ​വ്ര​ത​യി​ലും സൂ​പ് കി​ച്ച​ണി​ൽ പോ​യി സ​മൂ​ഹ​ത്തി​ൽ സാ​ന്പ​ത്തി​ക പി​ന്നോ​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും ഐ​നാ​നി ന​ഴ്സു​മാ​ർ സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ്ധ​രെ സം​ഘ​ടി​പ്പി​ച്ചു വെ​ർ​ച്വ​ൽ ആ​യി പ​ല സെ​മി​നാ​റു​ക​ളും ഐ​നാ​നി ന​ട​ത്തി​യി​രു​ന്നു. ഈ​യി​ടെ ലോം​ഗ് ഐ​ല​ൻ​ഡി​ൽ ന​ട​ത്തി​യ ഹെ​ൽ​ത്ത് ഫെ​യ​ർ​പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ലെ രോ​ഗ പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കു​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്കും മ​റ്റു പ​രി​മി​തി​ക​ൾ ഉ​ള്ള​വ​ർ​ക്കും സേ​വ​ന​മാ​യി​രു​ന്നു. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സും നോ​ർ​ത്ത് വെ​ൽ ഹെ​ൽ​ത്തും നാ​സാ​വ് യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റും ഐ​നാ​നി​ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വും പ​ങ്കാ​ളി​ത്ത​വ​മാ​യി വ​ന്ന​ത് ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ സേ​വ​ന പ്രാ​മു​ഖ്യ​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണം ആ​ണെ​ന്ന് ഡോ. ​ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി.

ഐ​നാ​നി​യു​ടെ ഇ​മ്മീ​ഡി​യ​റ്റ് പാ​സ്റ്റ് പ്ര​സി​ഡ​ന്‍റ് താ​രാ ഷാ​ജ​ൻ സ​ദ​സി​ലെ ന​ഴ്സു​മാ​ർ​ക്ക് പു​ന​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കീ​നോ​ട്ട് സ്പീ​ക്ക​ർ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ബ്ലി​ക് ഹെ​ൽ​ത്ത് കെ​യ​ർ സി​സ്റ്റ​മാ​യ ന്യൂ​യോ​ർ​ക്ക് സി​റ്റി ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ​സി​ലെ നോ​ർ​ത്ത് സെ​ൻ​ട്ര​ൽ ബ്രോ​ങ്ക്സി​ലെ ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഡോ. ​നീ​ന ഫി​ലി​പ് ആ​യി​രു​ന്നു.

തി​രി കൊ​ളു​ത്ത​ലി​നു തു​ട​ക്ക​മി​ട്ട​ത് ആ​ഘോ​ഷ​ത്തി​ന്‍റെ ഗ്രാ​ൻ​റ് സ്പോ​ണ്‍​സ​ർ അ​റ്റ്ലാ​ന്‍റി​ക് ഡ​യാ​ലി​സി​സ് മാ​നേ​ജ്മ​ന്‍റ് സെ​ർ​വീ​സ​സി​ന്‍റെ ഉ​ട​മ​സ്ഥ​നും നെ​ഫ്രോ​ള​ജി​സ്റ്റും ഗ​വേ​ഷ​ക​നും ക്വീ​ൻ​സ് കൊ​റി​യ​ർ പ​ത്ര​ത്തി​ന്‍റെ ’കിം​ഗ് ഓ​ഫ് ക്വീ​ൻ​സ്’ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​ഗ​ണേ​ഷ് ഭ​ട്ട് ആ​യി​രു​ന്നു. മം​ഗ​ലാ​പു​ര​ത്തു​കാ​ര​നാ​യ ത​നി​ക്കു മ​ല​യാ​ളീ ന​ഴ്സു​മാ​ർ ചെ​യ്യു​ന്ന മ​ഹ​ത്താ​യ കാ​ര്യ​ങ്ങ​ളി​ൽ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത അ​ഭി​മാ​നം ആ​ണു​ള്ള​ത്. ഭാ​വി​യി​ലും ത​ന്‍റെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങു​ക​ൾ​ക്ക് ക​മ്മി​റ്റി ചെ​യ​ർ ഗ്രേ​സ് അ​ല​ക്സാ​ൻ​ഡ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഇ​ൻ അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും ഐ​നാ​നി​യു​ടെ ഇ​പ്പോ​ഴ​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​സോ​ളി​മോ​ൾ കു​രു​വി​ള നേ​ഴ്സ് എ​ക്സെ​ലെ​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ ലൈ​സി അ​ലെ​ക്സി​നും ഡോ. ​ഷൈ​ല റോ​ഷി​നും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. സി​സി​ലി ജോ​യ് സ്റ്റു​ഡ​ൻ​റ് സ്കോ​ള​ർ​ഷി​പ്പും, ഈ ​വ​ർ​ഷം ഗ്രാ​ജു​വെ​റ്റ് ചെ​യ്ത​വ​ർ​ക്കു​ള്ള ബ​ഹു​മ​തി​ക​ളും കൊ​ടു​ത്തു. ലേ​ഖ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത് ഡോ​ക്ട​ർ ദീ​പ്തി നാ​യ​ർ​ക്ക് ആ​യി​രു​ന്നു. റ​ണ്ണേ​ഴ്സ് അ​പ്പ് നേ​ടി​യ​ത് ജ​യാ തോ​മ​സി​നും ഡോ. ​ജെ​സ്‌​സി കു​ര്യ​നും. അ​വ​ർ​ക്ക് പോ​ൾ പ​ന​യ്ക്ക​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഹെ​ൽ​ത് ഫെ​യ​റി​ലൂ​ടെ ചെ​യ്ത ആ​രോ​ഗ്യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റി​ലെ ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ അം​ഗ​മാ​യ മ​ല​യാ​ളി സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് അ​ഭി​ന​ന്ദി​ച്ചു.

അ​ലീ​ന വാ​ത​പ്പ​ള്ളി, ജെ​സ്ലി​ൻ ആ​ന്‍റ​ണി, ലി​സ് മ​നൂ​പ​റ​ന്പി​ൽ, നി​ക്കോ​ൾ മ​ണ​ലി​ൽ, ടെ​സ്‌​സ ലാ​ൽ​സ​ണ്‍ എ​ന്നി​വ​രു​ടെ സ​മൂ​ഹ ഗാ​ന​വും ഷൈ​നി സേ​വി​യ​ർ, ജെ​സ്‌​സി ബോ​ബ്, റ്റെ​സ് ജോ​ണ്‍, സി​സ്‌​സി റോ​യ്, വി​ൻ​സ് ജോ​ണ്‍​സ​ണ്‍, സി​ന്ധു സ​ന്തോ​ഷ്, ജെ​യ് വാ​ഴ​പ്പ​ള്ളി​ൽ, ജെ​യ് മ​നൂ​പ​റ​ന്പി​ൽ, എ​ന്നീ ന​ഴ്സു​മാ​രു​ടെ സം​ഘ​നൃ​ത്വ​വും റോ​ഷി​ൻ മാ​മ്മ​ൻ, സോ​മി​ജോ​യ് ദ​ന്പ​തി​ക​ളു​ടെ ഗാ​ന​വും ആ​ഷ്വി​ൻ ആ​ന്‍റ​ണി​യു​ടെ ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്കും ആ​ഘോ​ഷ​ത്തി​ന് ഇ​ന്പ​വും മ​നോ​ഹാ​രി​ത​യും ഹ​ര​വും പ​ക​ർ​ന്നു. കെ​ൽ​ട്രോ​ണ്‍ ടാ​ക്സ് കോ​ർ​പ​റേ​ഷ​ന്‍റെ ടോം ​ജോ​ർ​ജ്, ബാ​ബു പാ​ല​യ്ക്ക​ൽ ഹെ​ഡ്ജ് സ​ജി, സാ​ബു ലൂ​ക്കോ​സ്, എ​ന്നീ സ്പോ​ന്സ​ര്മാ​രു​ടെ പി​ന്തു​ണ​യ്ക്കും സ​ഹ​ക​ര​ണ​ത്തി​നും ഐ​നാ​നി​യു​ടെ മു​ൻ പ്രെ​സി​ഡ​ന്‍റും അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ മേ​രി ഫി​ലി​പ് പു​ക​ഴ്ത്തി. ഏ​ലി​യാ​മ്മ മാ​ത്യു, ഡോ​ള​മ്മ പ​ണി​ക്ക​ർ, ഡോ​ക്ട​ർ ജെ​സ്‌​സി കു​രി​യ​ൻ എ​ന്നി​വ​ർ റാ​ഫി​ൾ വി​ത​ര​ണ​വും ന​റു​ക്കെ​ടു​പ്പും ന​ട​ത്തി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഏ​ലി​യാ​മ്മ അ​പ്പു​കു​ട്ട​ൻ ന​ന്ദി പ്ര​ക​ട​നം ന​ട​ത്തി.

പോ​ൾ ഡി ​പ​ന​യ്ക്ക​ൽ

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്