• Logo

Allied Publications

Americas
ഫോമാ യുവജനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി
Share
മെക്സിക്കോയിലെ കൻകൂണിൽ സെപ്റ്റംബറിൽ നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്‍റെ ഭാഗമായി, ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി ഭാരവാഹികൾ അറിയിച്ചു.

14 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുവ പ്രതിഭകളെ സാമൂഹ്യ സാംസ്കാരിക പരിവർത്തന മേഖലയിൽ കൂടുതൽ സജീവമാക്കാനും, ഫോമയുടെ നേത്യത്വ നിരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനും സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കാനും ഉദ്ദേശിച്ചാണ് യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.

ഫോമയുടെ 12 മേഖലകളിൽ നിന്നുള്ള മത്സരാർഥികളാണ് യുവജനോത്സവത്തിൽ പ്രതിഭ തെളിയിക്കാൻ തയാറെടുക്കുന്നത്. മേഖലാ മത്സരങ്ങളിൽ വിജയികളാകുന്നവർ അവസാന വട്ട മത്സരത്തിനായി മെക്സിക്കോയിലെ കൻകൂണിൽ നടക്കുന്ന ഫോമാ രാജ്യന്തര കുടുബ സംഗമ വേദിയിൽ പങ്കെടുക്കും. മത്സരാർഥികളിൽ നിന്ന് കലാ പ്രതിഭ,കലാ തിലകം, നവാഗത പ്രതിഭ എന്നിവരെ തിരഞ്ഞെടുക്കും.

മേഖലാ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫോമാ റീജണൽ വൈസ് പ്രസിഡന്‍റുമാരായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കേണ്ടതാണ്.

മത്സരങ്ങൾ ഏകോപിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമായി ജോൺസൺ കണ്ണൂക്കാടൻ ചെയർമാനായും അനു സ്കറിയ കോചെയർ ആയും, അച്ചൻകുഞ്ഞു മാത്യു, കോഓർഡിനേറ്റർ ആയും ഡോക്ടർ ജിൽസി ഡിൻസ് കോ ചെയർ, കാൽവിൻ കവലക്കൽ ,ജെറി കുരുവിള, മസൂദ് അൽ അൻസർ എന്നിവർ അംഗങ്ങളായും ഉള്ള കമ്മിറ്റിയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

യുവജനോത്സവത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ജോൺസൺ കണ്ണൂക്കാടൻ ( 8474770564 ), അനു സ്കറിയ ( 2674962423 ), അച്ചൻകുഞ്ഞ് മാത്യു (8479122578), ഡോക്ടർ ജിൽസി ഡെൻസ് (6025168800), കാൽവിൻ കവലക്കൽ 630 649 8545, ജെറി കുരുവിള 2153104540, മസൂദ് അൽ അൻസർ .4703015095 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കലസാംസ്കാരിക മത്സരങ്ങളിൽ പങ്കാളികളായും സഹകരിച്ചും പന്ത്രണ്ടു മേഖലകളിലായി നടക്കുന്ന യുവജനോത്സവങ്ങളും അന്തിമ മത്സര വേദിയായ ഫോമയുടെ രാജ്യാന്തര കൺവൻഷനിൽ പങ്കു കൊണ്ടും എല്ലാവരും പരിപാടികൾ വിജയിപ്പിക്കണമെന്ന് പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ സാംസ്കാരിക വിഭാഗം സമിതി ചെയർമാൻ, പൗലോസ് കുയിലാടൻ, ജനറൽ സെക്രട്ടറി അച്ചൻ കുഞ്ഞ് മാത്യു, വൈസ് ചെയർമാൻ ബിജു തുരുത്തുമാലിൽ ജോയിന്റ് സെക്രട്ടറി ഡോക്ടർ ജിൽസി ഡെൻസ്, നാഷണൽ കമ്മറ്റി കോർഡിനേർ സണ്ണി കല്ലൂപ്പാറ,എന്നിവർ അഭ്യർഥിച്ചു.

ന​ട​നും നി​ർ​മാ​താ​വു​മാ​യ ദി​നേ​ശ് പ​ണി​ക്ക​ർ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി.
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ള ച​ല​ച്ചി​ത്ര, സീ​രി​യ​ൽ ന​ട​ൻ, നി​ർ​മാ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ദി​നേ​ശ് പ​ണി​ക്ക​ർ ഫൊ​ക്കാ​ന ഒ​ർ​ലാ​ൻ​ഡോ ക
മി​ക​ച്ച പാ​ർ​ല​മെ​ന്‍ററിയേ​നു​ള്ള കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ഡോ. ​ജോ​ണ്‍ ബ്രി​ട്ടാ​സി​ന് ജൂ​ലൈ 10 ന് ​സ​മ്മാ​നി​ക്കും.
ന്യൂ​യോ​ർ​ക്ക്: പു​തി​യ രാ​ജ്യ​സ​ഭാ മെ​ന്പ​ർ​മാ​രി​ൽ മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡോ.
സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.