• Logo

Allied Publications

Americas
ലോക പത്രസ്വാതന്ത്ര്യദിനം: മാധ്യമപ്രവർത്തകർക്കു അഭിവാദ്യമർപ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
Share
ഡാളസ്: ലോക പത്രസ്വാതന്ത്ര്യദിനമായ മേയ് മൂന്നിനു മാധ്യമ പത്രപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും പത്രസ്വാതന്ത്യദിനാശംസകൾ നേരുന്നതായും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റി പ്രസിഡന്‍റ് സിജു വി. ജോർജ് ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പത്രസ്വാതന്ത്ര്യത്തിന്‍റേയും മാധ്യമ ധാർമികതയുടെയും പ്രാധാന്യം മാധ്യമ പ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുക, മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഇല്ലാതാക്കുന്നതിനോ ശ്രമിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുക, പത്രസ്വാതന്ത്ര്യത്തോടുള്ള സർക്കാരുകളുടെ പ്രതിബദ്ധതയെ ഓർമപ്പെടുത്തുക തുടങ്ങിയവയാണ് പത്രസ്വാതന്ത്ര്യദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് ഐപിസിഎൻടി പ്രസിഡന്‍റ് സിജു ജോർജ് പറഞ്ഞു.

സത്യത്തിനും മാധ്യമ ധർമം നിറവേറ്റുന്നതിനിടയിലും ജീവൻ ബലിയർപ്പിക്കേണ്ടി വന്ന മാധ്യമപ്രവർത്തകരുടെ സ്മരണക്കു മുന്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്രസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ലോക പത്രസ്വാതന്ത്ര്യ ദിനം. ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ, പ്രസിദ്ധീകരണങ്ങൾ സെൻസർ ചെയ്യുകയും പിഴ ചുമത്തുകയും സസ്പെൻഡ് ചെയ്യുകയും അടച്ചുപൂട്ടുകയും ചെയ്യുന്നു, പത്രപ്രവർത്തകരും എഡിറ്റർമാരും പ്രസാധകരും ഉപദ്രവിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, തടവിലാക്കപ്പെടുന്നു. കൊല്ലപ്പെടുന്നു.

പത്രസ്വാതന്ത്ര്യത്തിന് അനുകൂലമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും മാധ്യമസ്വാതന്ത്ര്യത്തിന്‍റെ അവസ്ഥ വിലയിരുത്തുന്നതിനുമുള്ള ഒരു ദിനംകൂടിയാണിത് .

എല്ലാ വർഷവും മേയ് മൂന്നിനു പത്രസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ ആഘോഷിക്കുന്ന തീയതിയാണ്, ലോകമെമ്പാടുമുള്ള പത്രസ്വാതന്ത്ര്യം വിലയിരുത്തുക, മാധ്യമങ്ങളെ അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കുക, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിവിധ പത്രപ്രവർത്തക സംഘടനകൾ നിർവഹിക്കാറുണ്ട്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്‍റ് സിജു വി. ജോർജിനു പുറമെ മുതിർന്ന മാധ്യമ പ്രവർത്തകരായ എബ്രഹാം തോമസ്, എബ്രഹാം തെക്കേമുറി, പി.പി. ചെറിയാൻ, സണ്ണി മാളിയേക്കൽ, ബിജിലി ജോർജ്, ടി.സി ചാക്കോ , ബെന്നി ജോൺ, സാം മാത്യു, മീനു എലിസബത്ത്, അഞ്ചു ബിജിലി , ഫിലിപ്പ് തോമസ്, മാർട്ടിൻ വിലങ്ങോലിൽ, ഷാജി രാമപുരം,രവി കുമാർ എടത്വ തുടങ്ങിയവരും സംഘടനയിലെ പ്രവർത്തക സമിതി അംഗങ്ങളാണ്.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക