• Logo

Allied Publications

Americas
ഐനന്‍റ് നഴ്സ് വരാഘോഷത്തിനു തുടക്കം
Share
ഡാളസ് : നഴ്സ് വരാഘോഷത്തിന്‍റെ ഭാഗമായി ഐനന്‍റ് ( IANANT ) അസോസിയേഷൻ മേയ് നാലിനു (ബുധൻ) രാത്രി 7.30 നു സൂം മീഡിയയിലൂടെ ഒരു വിനോദ വിഞ്ജാന പരിപാടി സംഘടിപ്പിക്കുന്നു.

"സെൽഫ് കമ്പാഷൻ' എന്ന വിഷയമാണ് ഇത്തവണ ഐനന്‍റ് നഴ്സസ് വീക്ക്‌ സെലിബ്രേഷന്‍റെ ഭാഗമായി കൊണ്ടുവന്നിരിക്കുന്നത്.

ഏറ്റവും ശക്തമായ മൂല്യമുള്ള വിശാലമായ ആശയങ്ങളാണ് പരിചരണവും അനുകമ്പയും എന്നു പറയുന്നത്. കാരണം അതിനു എല്ലാ ജീവജാല വിഭാഗത്തെ പൂർണമായും മാറ്റാനും സ്വാധീനിക്കാനും കഴിയും. "അനുകമ്പ' സ്നേഹവും ദയയോടൊപ്പവുമുണ്ട്, എന്ന പ്രത്യേകതയുമുണ്ട്. അത് ഒരു സമൂഹത്തിൽ ഉയർന്ന നിൽക്കുമ്പോൾ അത് രൂപീകരിക്കുന്ന തലം എല്ലാം തന്നെ മികച്ചതായിരിക്കും.

രണ്ടു മൂല്യങ്ങളും ഒന്നു മറ്റൊന്നിനു കാരണമായി തീരുന്നു. ഈ സന്ദേശമാണ് ഐനന്‍റ് (IANANT ) പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. പരിപാടിയുടെ മുഖ്യാഥിതിയായി ഫിലിപ്പിനെ നഴ്സസ് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. ഗ്ലോറിയ ബെറിയോനസും മുഖ്യ പ്രഭാഷണം നടത്തുന്നതിനായി ടെക്സസ് ഹെൽത്ത്‌ റിസോഴ്സസ് നഴ്സ് സയന്‍റിസ്റ്റ് ഡോ. ഷേർലി മാർട്ടിനും ക്ഷണിക്കും. ഐനന്‍റ് പ്രസിഡന്‍റ് റീനെ ജോൺ അധ്യക്ഷത വഹിക്കും. ഏയ്ഞ്ചൽ ജ്യോതി, മേഴ്‌സി അലക്സാണ്ടർ, എലിസമ്പത്ത് ആന്‍റണി എന്നിവർ മോഡറേറ്റർ ആയിരിക്കും. എല്ലാ നഴ്സിംഗ് പ്രഫഷണൽസിനെയും പരിപാടിലേക്ക് സ്വാഗതം ചെയ്തു.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വൺ കോൺടാക്ട് ഹൗർ ലഭിക്കുമെന്ന് ഐനന്‍റ് സെക്രട്ടറി കവിത നായരും എഡ്യൂക്കേഷൻ ചെയർ പേഴ്സൺ വിജി ജോർജും അറിയിച്ചു.

വിവരങ്ങൾക്ക്‌ : www.IANANT.org

https://ianant.org

മി​ക​ച്ച പാ​ർ​ല​മെ​ന്‍ററിയേ​നു​ള്ള കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ഡോ. ​ജോ​ണ്‍ ബ്രി​ട്ടാ​സി​ന് ജൂ​ലൈ 10 ന് ​സ​മ്മാ​നി​ക്കും.
ന്യൂ​യോ​ർ​ക്ക്: പു​തി​യ രാ​ജ്യ​സ​ഭാ മെ​ന്പ​ർ​മാ​രി​ൽ മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡോ.
സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​