• Logo

Allied Publications

Europe
ബ്രിസ്റ്റോള്‍ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ സതീഷ് ട്വിങ്കിള്‍ സഖ്യം ചാന്പ്യന്മാർ
Share
ബ്രിസ്റ്റോള്‍: ബ്രിസ്റ്റോൾ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റിൽ സതീഷ് ട്വിങ്കിള്‍ സഖ്യം ചാന്പ്യന്മാരായി. പോര്‍ട്‌ലാന്‍ഡ് സ്ട്രീറ്റിലെ കിംഗ്സ് ഡൗണ്‍ ലെഷര്‍ സെന്‍ററിൽ നടന്ന ടൂർണമെന്‍റിൽ 36 ടീമുകള്‍ പങ്കെടുത്തു.

ഫൈനലിൽ സതീഷ് ട്വിങ്കിള്‍ സഖ്യം ഒന്നാം സ്ഥാനക്കാർക്കുള്ള 501 പൗണ്ടും ട്രോഫിയും സ്വന്തമാക്കി. മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്.

രണ്ടാം സമ്മാനം എക്‌സിസ്റ്ററില്‍ നിന്നുള്ള റോബിന്‍ രാജ് പ്രിന്‍സ് സഖ്യവും മൂന്നാം സമ്മാനം വാട്‌ഫോര്‍ഡില്‍ നിന്നുള്ള ലെവിന്‍ ജെയ്‌സന്‍ സഖ്യം സ്വന്തമാക്കി.

ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി മേബിൾ മനോ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്വാന്‍സിയില്‍ താമസിക്കുന്ന കോട്ടയം മണർകാട് സ്വദേശിയായ മനോജ് ജൂലിയറ്റ് ദന്പതികളുടെ മകനാണ് പതിമൂന്നുകാരനായ മേബിൾ.

സമ്മാനദാന ചടങ്ങില്‍ ബ്രാഡ്‌ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്‍റ് ഷിജി ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് മാത്യു സ്വാഗതം പറഞ്ഞു. സെക്രട്ടറി ലെയ്ജു രാഘവന്‍ നന്ദി പറഞ്ഞു.

ടെനി ആന്‍റണി, ടില്‍ബിന്‍, വിമല്‍, എല്‍ദോസ്, പ്രമോദ് പിള്ള, അരുണ്‍ ടോം, ബിജു, റിജോ, ഷിനു, മഹേഷ്, ഷബീര്‍,അജോ, ലാലു, ജോസഫ്, മാത്യു ബോബി എന്നിവര്‍ ടൂര്‍ണമെന്‍റിനു നേതൃത്വം നല്‍കി.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം