• Logo

Allied Publications

Americas
യുദ്ധം വിജയിക്കുംവരെ യുക്രെയ്നിനൊപ്പം: നാൻസി പെലോസി
Share
വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ൻ നടത്തുന്ന പോരാട്ടം വിജയിക്കുംവരെ അമേരിക്ക യുക്രെയ്നിനൊപ്പം ഉണ്ടായിരിക്കുമെന്നു യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി.

ഏപ്രിൽ 30നു വൈകിട്ട് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനു ശേഷം പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കിയുമായി നടത്തിയ ചർച്ചയിലാണു പെലോസി ഉറപ്പു നൽകിയത്. യുക്രെയ്നു കൂടുതൽ സഹായങ്ങൾ നൽകുമെന്നും പെലോസി ഉറപ്പു നൽകി.

റഷ്യൻ അധിനിവേശത്തിനു ശേഷം യുക്രെയ്ൻ സന്ദർശിക്കുന്ന ഉയർന്ന റാങ്കിലുള്ള യുഎസ് സംഘത്തിന്‍റെ ആദ്യ സന്ദർശനമാണിത്. യുക്രെയ്ൻ ജനത സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന ഈ പോരാട്ടത്തിനു നന്ദി പറയുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും പെലോസി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പെലോസിയുടെ സന്ദർശനത്തിനു മുന്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർ അപ്രതീക്ഷിത സന്ദർശനം നടത്തിയെങ്കിലും ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി നാൻസി പെലോസി ആദ്യമായാണ് കീവിൽ എത്തുന്നത്.

കീവിൽ സന്ദർശനം നടത്തി മടങ്ങിയ സംഘം പോളണ്ടിൽ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നിൽ നിന്നുള്ള അഭയാർഥികൾക്ക് അഭയം നൽകുന്നതിനു പോളണ്ടിനെ യുഎസ് സംഘം അഭിനന്ദിച്ചു.

യുഎസ് പിന്തുണയെ സെലൻസ്ക്കി സ്വാഗതം ചെയ്തു. നമ്മൾ ഒരുമിച്ചു പൊരുതും , ഒരുമിച്ചു വിജയിക്കും സെലൻസ്കി പറഞ്ഞു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.