• Logo

Allied Publications

Americas
വി. ഇ. കൃഷ്ണകുമാർ യു എസ് എ സ്റ്റേറ്റ് സ്കൂപ്‌ ടോപ് 50 ഐ. ടി. ലീഡർ ഓഫ് ദി ഇയർ 2022
Share
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പൊതുമേഖലാ രംഗത്തെ നാഷണൽ യുഎസ്.എ സ്റ്റേറ്റ്സ് സ്കൂപ് ടോപ് 50, 2022 ലിസ്റ്റിൽ ഇതാദ്യമായി മലയാളി സ്റ്റേറ്റ് ഐടി ലീഡർ ഓഫ് ദി ഇയർ.

ടെക്സസ് ഐടി എന്‍റർപ്രൈസ്‌ സൊലൂഷൻ സർവീസസ് ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെൻറർ ഓഫ് എക്സലൻസ് സ്ഥാപകനുമായ വി.ഇ. കൃഷ്ണകുമാറിനെ തേടിയാണ് നേട്ടം എത്തിയത്.

യുഎസ്എ പൊതുമേഖലാ രംഗത്ത് വാൾസ്ടീറ്റ് ജേർണലെന്നറിയപ്പെടുന്ന സ്റ്റേറ്റ് സ്കൂപ്പിന്‍റെ അവാർഡ് കമ്മിറ്റിക്ക് 50 സ്റ്റേറ്റുകളിൽ നിന്നായി 1000 നോമിനേഷൻ ലഭിച്ചു. ഇതിൽ ഫൈനലിൽ എത്തിയവരെ ഉൾക്കൊള്ളിച്ച് വോട്ടിലൂടെയും സംസ്ഥാനങ്ങൾക്ക് നൽകിയ മികവുറ്റ സംഭാവനകളെ മുൻ നിർത്തിയും ആണ് നാലു കാറ്റഗറികളിലായി 50 വിജയികളെ പ്രഖ്യാപിച്ചത്.

തുടർച്ചയായി രണ്ടാം തവണയാണ് ഈ അംഗീകാരം. കഴിഞ്ഞ തവണ കൃഷ്ണകുമാർ തന്നെ തുടക്കംകുറിച്ച ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെന്‍ററിനാണ് ഇന്നവേഷൻ പ്രൊജക്ട് കാറ്റഗറിയിൽ അവാർഡ് ലഭിച്ചത്. ഇത്തവണ വ്യക്തിഗത കാറ്റഗറിയിലും.

ടെക്സസ് സംസ്ഥാനത്തിൻറ്റ സ്റ്റേറ്റ് ഡെപ്യൂട്ടി ചീഫ് ഇൻഫർമേഷൻ/ ചീഫ് ടെക്നോളജി ഓഫീസർക്കു നേരിട്ട് റിപ്പോർട്ടു ചെയ്യുന്ന കൃഷ്ണകുമാർ സ്റ്റേറ്റ് ഐടി ഇന്നവേഷൻ വക്താവായും പ്രവർത്തിക്കുന്നു.

181 ടെക്സസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന ഐടി എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം. ക്ളൗഡ് കംപ്യൂട്ടിംഗ് രംഗത്ത് ടെക്സസ് കുതിപ്പിനു പിന്നിലെ പ്രവർത്തന മികവാണ് അവാർഡ് നോമിനേഷന് സഹായകമായത്.
"ടോപ് 50 അവാർഡിന് നോമിനേറ്റ് ചെയ്ത ടെക്സാസ് നേതൃത്വത്തോടും വോട്ടിംഗിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നു കൃഷ്ണകുമാർ പറഞ്ഞു.

ബോസ്റ്റണിലെ എം ഐടിയിൽ നിന്ന് എക്സിക്യുട്ടീവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൽട്ടിംഗ് ഭീമനമാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയ സി ഇ ഒ, സിലിക്കൺവാലിയിൽ ടായിയുടെ ഗ്ളോബൽ മാനേജർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

മാദ്ധ്യമ പ്രവർത്തകനായും സംരംഭകനായും മികവു തെളിയിച്ച ശേഷം 2000ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്ക് മാറുകയായിരുന്നു. സൈനിക സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സർ സയ്യ്ദ് കോളജിലാണ് പഠിച്ചത്.

നടുവിൽ പഞ്ചായത്തു പ്രസിഡന്‍റും ഹെഡ്മാസ്റ്ററും ആയി സേവനമനുഷ്ഠിച്ച കെ. പി. കേശവൻ മാസ്റ്ററുടെയും റിട്ടയേഡ് ഹെഡ് മിസ്‌റ്ററസ് വി. ഇ രുഗ്മിണി ടീച്ചറുടെയും മൂത്ത മകനാണ്. സോഫ്റ്റ്വെയർ എൻജനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപദുമാണ് മക്കൾ.

22 വർഷം മുൻപ് അമേരിക്കയിലെത്തിയ കൃഷണകുമാർ ടെക്സസിലെ ഓസ്റ്റിനിലാണ്. ജയചന്ദ്രനും നടുവിൽ സർവീസ് ബാങ്ക്, അനുരാധയുമാണ് രാജാസ് ഹൈസ്കൂൾ നീലേശ്വരം സഹോദരങ്ങൾ.

https://statescoop.com/list/announcingthe2022statescoop50awardswinners/

സോമർസെറ്റ് ദേവാലയത്തിൽ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം.
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്‍റ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ24 മുതല്‍ ജൂലൈ 4 വരെ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ
ഹൂസ്റ്റണിൽ അന്തരിച്ച അനീഷ് മാത്യുവിന്‍റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച.
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച അനിഷ് മാത്യൂ (41) വിന്‍റെ പൊതുദർശനവും സംസ്കാരവും ജൂലൈ ഒന്പതിന് ശനിയാഴ്ച നടക്കും.
ഇ.എ.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ ഇ.എ.എബ്രഹാം (അനിയൻ 85) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് എബ്രഹാം ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം.
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി.