• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ പോലീസ് സേനാംഗങ്ങളുടെ യൂണിഫോമിൽ കാമറ ഘടിപ്പിക്കുവാന്‍ അനുമതിയായി
Share
കുവൈറ്റ് സിറ്റി : രാജ്യത്തെ പോലീസ് സേനാംഗങ്ങളുടെ യൂണിഫോമിൽ അത്യാധുനിക നിരീക്ഷണ കാമറകൾ ഘടിപ്പിക്കാനുള്ള നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്‍റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി.

ജോലി സമയത്തു മാത്രമാണ് കാമറ പ്രവർത്തിക്കൂക. ഇത് പോലീസുകാരെ നിരീഷിക്കുന്നതിനും അവരുടെ പ്രവർത്തികൾ തത്സമയം വീക്ഷിക്കുവാനും സാധിക്കും. തല്‍സമയ ദൃശ്യങ്ങളാണു കാമറകളുടെ പ്രത്യേകത. പുതിയ സംവിധാനം വഴി സീനിയര്‍ ഓഫീസര്‍മാർക്ക് കാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും പുഷ് ടു ടാക് സംവിധാനം വഴി ആശയവിനിമയം നടത്താൻ സാധിക്കും. ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. ഇതിനുപുറമേ, മെമ്മറിയുള്ള കാമറകളില്‍ ഓഡിയോ വീഡിയോ റിക്കാർഡിംഗ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ കാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്.

ഓരോ ദിവസത്തെയും റിക്കാർഡിംഗ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഈ ഡാറ്റകൾ ഉപയോഗിക്കുന്നതിനും കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

ക്രമസമാധാനപാലനരംഗത്ത് പോലീസിനെ സുതാര്യമാക്കാന്‍ പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.