ന്യൂയോർക്ക്: വടക്കേ അമേരിക്കയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഗുരുഭക്തരുടെയും കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാമത് അന്താരാഷ്ട്ര ശ്രീനാരായണ കണ്‍വൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
വാഷിംഗ്ടണിലെ ഹിൽട്ടണ്‍(ഡബിൾട്രീ) ഹോട്ടലിലെ മനോഹരമായ ശ്രീനാരായണ നഗറിൽ 2022 ഓഗസ്റ്റ് 4 മുതൽ 7 വരെയാണ് കണ്വൻഷൻ നടക്കുന്നത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ, കാനഡ, ഇന്ത്യ, ഗൾഫ് നാടുകളിൽ ഉള്ള ഗുരുഭക്തരാണ് കണ്‍വൻഷനിൽ പങ്കെടുക്കുന്നത്. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, എറണാകുളം ശങ്കരാശ്രമം സെക്രട്ടറി സ്വാമി ശവിസ്വരൂപാനന്ദ, വണ്‍വേൾഡ് സ്കൂൾ ഓഫ് വേദാന്ത ആചാര്യൻ സ്വാമി മുക്താനന്ദയതി തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. ശ്രീനാരായണ ദർശനത്തിലൂന്നിയ സമ്മേളനങ്ങൾ, സെമിനാറുകൾ, പാനൽ ചർച്ചകൾ, യുവജനവനിതാ സമ്മേളനങ്ങൾ, യോഗമെഡിറ്റേഷൻ ക്ലാസുകൾ, ബാങ്ക്വറ്റ്, ഇന്ത്യയിലെയും അമേരിക്കയിലെയും പ്രശസ്ത കലാകാര·ാരുടെ കലാവിരുന്നുകൾ എന്നിവ നാലു ദിവസങ്ങളിലായി ശ്രീനാരായണ നഗറിൽ അരങ്ങേറും.
വാദ്യമേളവും ടാബ്ലോകളും അടങ്ങിയ പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ ഓഗസ്റ്റ് നാലിന് പരിപാടികൾ ആരംഭിക്കും. കണ്‍വൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ ഉൗർജസ്വലരായി പ്രവർത്തിച്ചുവരുന്നു. ഡാനി ധനഞ്ജയൻ ചെയർമാനായുള്ള സുവനീർ കമ്മിറ്റി മനോഹരമായ സുവനീർ പ്രകാശനം ചെയ്യുന്നതാണ്. ആശംസകളും പരസ്യങ്ങളും സുവനീറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഗുരുദേവന്റെ ഒരു മഹത്തായ പ്രഖ്യാപനമായ വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കുക എന്നതാണ് ഈ കണ്‍വൻഷന്റെ മുദ്രാവാക്യം. വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ശ്രീനാരായണ ഗുരു എക്കണോമിക് ഫോറവും ഫെഡറേഷനും സഹകരിച്ചു വ്യവസായ സമ്മേളനവും സംരംഭകരുടെ ഒത്തുചേരലും ഈ കണ്‍വൻഷന്റെ പ്രധാന ആകർഷണമായിരിക്കും. നിലവിലുള്ള വ്യവസായികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നവാഗതർക്ക് വഴികാട്ടിയാകുവാനും സമ്മേളനം പ്രയോജനപ്പെടുന്നതാണ്. കേരളീയ വിഭവങ്ങളും നിറഞ്ഞ സമൃദ്ധമായ ഉൗട്ടുപുര സമ്മേളനത്തിന്റെ പ്രത്യേകതയായിരിക്കും.
പ്രവാസി സമ്മാൻ പുരസ്കാര ജേതാവായ ഡോ. കെ. അനിരുദ്ധൻ ചീഫ് പേട്രനായും, അഡ്വ. കല്ലുവിള വാസുദേവൻ(ചെയർമാൻ), ഡോ. ചന്ദ്രോത്ത് പുരുഷോത്തമൻ(പേട്രണ്‍), പീതാംബരൻ തൈവളപ്പിൽ(പ്രസിഡന്റ്), ലക്ഷമിക്കുട്ടി പണിക്കർ(വൈസ് പ്രസിഡന്റ്), ഡോ. വിജിലി ബാഹുലേയൻ(സെക്രട്ടറി), അഡ്വ. അനിയൻ തയ്യിൽ(വൈസ് ചെയർമാൻ), ജിന മണിരാജ്(ട്രഷറർ), സുരേഷ് ബാബു ചിറക്കുഴയിൽ ജോയിന്റ് ട്രഷററായുമുള്ള കമ്മിറ്റിയാണ് കണ്വൻഷൻ ക്രമീകരണങ്ങൾ നടത്തുന്നത്. കലാ സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത് കൾച്ചറൽ പ്രോഗ്രാം ചെയർപേഴ്സണ്‍ ഡോ. കലാ അശോക്, രജിസ്ട്രേഷൻ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് അഡ്വ. കല്ലുവിള വാസുദേവൻ(6106084246). പീതാംബരൻ തൈവളപ്പിൽ(7034018776), ലക്ഷ്മിക്കുട്ടി പണിക്കർ(3017587572). ഡോ. വിജില ബാഹുലേയൻ(2406880933), ജീന മണിരാജ്(7034706964)
|