• Logo

Allied Publications

Middle East & Gulf
കേളി ന്യൂസനയ്യ പവർഹൗസ്, മലാസ് തുമൈർ യൂണിറ്റ് സമ്മേളനങ്ങൾ
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി ന്യൂസനയ്യ ഏരിയയിലെ പവർഹൗസ്, മലാസ് ഏരിയയിലെ തുമൈർ യൂണിറ്റ് സമ്മേളനങ്ങൾ നടന്നു.

ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

സഖാവ് പി. ബിജു നഗറിൽ നടന്ന പവർഹൗസ് സമ്മേളനം ന്യൂസനയ്യ ഏരിയ പ്രസിഡന്‍റ് ഹുസൈൻ മണക്കാട് ഉദ്ഘാടനം ചെയ്തു. അബാസ് പാറപ്പുറം സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് എ.ജെ.സുവി അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി അബാസ് പാറപ്പുറം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാബു തണ്ടാശേരി വരവ്ചെലവു കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൾ ഗഫൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, യൂണിറ്റ് സെക്രട്ടറി അബാസ് പാറപ്പുറം എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഗോപി മധു രക്തസാക്ഷി പ്രമേയവും ജോളി എൻ.ജോയ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കെ.കെ.വിനു, വിജയാനന്ദൻ, ജോളി എൻ.ജോയ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി മനോഹരൻ, ഏരിയ ആക്ടിംഗ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ഏരിയാ ട്രഷറർ കരുണാകരൻ കണ്ടോന്തർ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, അബ്ദുൽ നാസർ, നിസാർ, ഏരിയ കമ്മറ്റി അംഗങ്ങളായ ഷൈജു ചാലോട്, സതീഷ് കുമാർ, ബേബി ചന്ദ്രകുമാർ, ഷിബു ജയപ്രകാശ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്‍റ് ഗോപി മധു, വൈസ് പ്രസിഡന്‍റുമാരായി സുവി പയസ്, നിസാർ, സെക്രട്ടറി അബാസ് പാറപ്പുറം, ജോയിന്‍റ് സെക്രട്ടറിമാരായി ജോളി എൻ. ജോയി, ബാബു തണ്ടാശേരി, ട്രഷറർ മനോജ് എന്നിവരെ പുതിയ ഭാരവാഹികളായും എക്സിക്യട്ടീവ് കമ്മിറ്റി അംഗങ്ങളായി ജനാർദ്ദനൻ, അപ്പുക്കുട്ടൻ, തോമസ് ജോൺ എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു. അബാസ് പാറപ്പുറം നന്ദി പറഞ്ഞു.

രക്തസാക്ഷി സഖാവ് അഭിമന്യൂ നഗറിൽ നടന്ന തുമൈർ യൂണിറ്റ് കൺവെൻഷൻ മലാസ് ഏരിയ ട്രഷറർ സജിത്ത് കെ.പി. ഉദ്ഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി ജലീൽ സ്വാഗതവും യൂണിറ്റ് പ്രസിഡന്‍റ് അബ്ദുൽ ഗഫൂർ അധ്യക്ഷതയും വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജലീൽ പ്രവർത്തന റിപ്പോർട്ടും വരവ്ചെലവു കണക്കും കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സുനിൽ കുമാർ, യൂണിറ്റ് സെക്രട്ടറി ജലീൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സജീർ, ജിതേഷ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. ശരീഫ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഇ കെ രാജീവൻ എന്നിവർ സംസാരിച്ചു.

പ്രസിഡന്‍റ് ശരീഫ്, സെക്രട്ടറി ജലീൽ, ട്രഷറർ അബ്ദുൽ ഗഫൂർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. ജലീൽ നന്ദി പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.