• Logo

Allied Publications

Europe
സൈനികചെലവില്‍ അമേരിക്ക ഒന്നാമത്
Share
സ്റ്റോക്ഹോം: ലോക സൈനിക ചെലവ് 2021 ല്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2.1 ട്രില്യണ്‍ യുഎസ് ഡോളറിലെത്തിയെന്ന് സ്റ്റോക്ഹോം ഇന്‍റർനാഷണൽ പീസ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. 2021 ലെ കണക്കനുസരിച്ച് ഏറ്റവും വലിയ അഞ്ച് സൈനിക രാജ്യങ്ങളില്‍ അമേരിക്ക, ചൈന, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, റഷ്യ എന്നിവയാണ്. ഇയു രാജ്യങ്ങളുടെ മൊത്തം ചെലവ് 62 ശതമാനം വരും. ഇന്ത്യയുടെ സൈനികചെലവ് 76.6 ബില്യനാണ്.
കോവിഡ് മഹാമാരിയിലും സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും, ലോക സൈനിക ചെലവ് റിക്കാർഡ് തലത്തിലെത്തി.നാണയപെരുപ്പം മൂലം യഥാര്‍ത്ഥ വളര്‍ച്ചാ നിരക്കില്‍ മാന്ദ്യം ഉണ്ടായെങ്കയലും നാമമാത്രമായി, സൈനിക ചെലവ് 6.1 ശതമാനം വര്‍ധിച്ചു. പാന്‍ഡെമിക്കില്‍ നിന്നുള്ള സാമ്പത്തിക വീണ്ടെടുപ്പിന്‍റെ ഫലമായി, പ്രതിരോധ ചെലവ് ആഗോള ജിഡിപിയുടെ 2.2 ശതമാനമായിരുന്നു, 2020 ല്‍ ഇത് 2.3 ശതമാനത്തിലെത്തി.

യുഎസ് സൈനിക ചെലവ് 2021 ല്‍ 801 ബില്യണ്‍ ഡോളറിലെത്തി. 2020 ല്‍ നിന്ന് 1.4 ശതമാനം ഇടിവ്. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍, യുഎസ് സൈനിക ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായം 24 ശതമാനം വര്‍ധിപ്പിക്കുകയും ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവ് 6.4 ശതമാനം കുറയ്ക്കുകയും ചെയ്തു.

2020 നെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ധിച്ച് 293 ബില്യണ്‍ യുഎസ് ഡോളര്‍ പ്രതിരോധത്തിനായി ചെലവഴിച്ച ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ സൈനിക ചെലവ് കഴിഞ്ഞ വര്‍ഷം 76.6 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്താണ്, 2020 നെ അപേക്ഷിച്ച് 0.9 ശതമാനം വര്‍ധനവ്.
ഇത് 2020 ല്‍ നിന്ന് 0.9 ശതമാനവും 2012~ല്‍ നിന്ന് 33 ശതമാനവും വര്‍ധിച്ചു. തദ്ദേശീയ ആയുധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി, 2021~ലെ സൈനിക ബജറ്റിലെ മൂലധന ചെലവിന്‍റെ 64 ശതമാനവും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ആയുധങ്ങള്‍ ഏറ്റെടുക്കുന്നതിനായി നീക്കിവച്ചിരിക്കുകയാണ്.

യുകെ കഴിഞ്ഞ വര്‍ഷം പ്രതിരോധത്തിനായി 68.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു, 2020 ല്‍ നിന്ന് മൂന്നു ശതമാനം വര്‍ധിച്ചു.അതേസമയം, പ്രതിരോധ ചെലവില്‍ റഷ്യ അഞ്ചാം സ്ഥാനത്തെത്തി. റഷ്യ 2021 ല്‍ സൈനികച്ചെലവ് 2.9 ശതമാനം വര്‍ധിപ്പിച്ച് 65.9 ബില്യണ്‍ ഡോളറായി, ‌യുക്രേനിയന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ സേനയെ കെട്ടിപ്പടുക്കുന്ന സമയത്ത്, ഇതു തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വളര്‍ച്ച. റഷ്യയുടെ സൈനിക ചെലവ് 4.1 ശതമാനത്തിലെത്തി.

സിപ്രി കണക്കുകൂട്ടലുകള്‍ അനുസരിച്ച്, 2021 ല്‍ ജര്‍മനി അതിന്‍റെ പ്രതിരോധത്തിനായി ഏകദേശം 56 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. ഇത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.3 ശതമാനമാണ്. ഇതോടെ ആഗോള താരതമ്യത്തില്‍ ഫ്രാന്‍സിനു പിന്നില്‍ ജര്‍മനി ഏഴാം സ്ഥാനത്താണ്. എന്നാൽ യുക്രെയ്നിലെ യുദ്ധത്താല്‍ നയിക്കപ്പെടുന്ന പണപ്പെരുപ്പ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.