• Logo

Allied Publications

Middle East & Gulf
മാൾ മില്യണയർ സമ്മാനപദ്ധതിയുമായി ഷോപ്പിംഗ് മാളുകൾ സജീവമായി.
Share
അബുദാബി : ലൈൻ ഇൻവെസ്റ്റ്‌മെന്‍റ്സ് ആൻഡ് പ്രോപ്പർട്ടിയുടെ കീഴിലെ മാളുകളിൽ "മാൾ മില്യണയർ' സീസൺ 2 കാമ്പയിൻ ആരംഭിച്ചു. മാളുകളിൽ പ്രവർത്തിക്കുന്ന ഏതു സ്ഥാപനങ്ങളിൽ നിന്നും 200 ദിർഹമിന് മുകളിൽ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയിക്ക് ഒന്നാം സമ്മാനമായി 10 ലക്ഷം ദിർഹം സമ്മാനമായി ലഭിക്കും. ഏപ്രിൽ 23 മുതൽ ഓഗസ്റ്റ് 6 വരെയാണ് കാമ്പയിൻ നടക്കുക.

അബുദാബിയിലെ അൽ വഹ്ദ മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മുശ്രിഫ് മാൾ, മസിയാദ് മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റർ, ഫോർസാൻ സെൻട്രൽ മാൾ, അലൈനിലെ ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ഫോഹ് മാൾ എന്നീ ഒമ്പത് മാളുകളാണ് കാമ്പയിന്റെ ഭാഗമാകുക. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാൾ ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ഡിവിഷനാണ് ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടി.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന 'മാൾ മില്യണയർ' സീസൺ 2 മെഗാ കാമ്പയിനിൽ നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി ഡയറക്ടർ വാജിബ് അബ്ദല്ല അൽ ഖൂരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആദ്യ സീസണിനെ അപേക്ഷിച്ച് രണ്ടാമത്തെ സീസൺ കൂടുതൽ വിപുലമാണ് .

ഗ്രാൻഡ് നറുക്കെടുപ്പ് ഓഗസ്റ്റ് 10 നാണ് നടക്കുക. മെഗാ സമ്മാനത്തിന് പുറമേ, 14 പ്രതിവാര നറുക്കെടുപ്പുകളിലൂടെ 25,000 ദിർഹം മുതൽ 350,000 ദിർഹം വരെ സമ്മാനം നൽകും. കാമ്പയിന്റെ അവസാന ആഴ്‌ചയിൽ 150,000 ദിർഹം മൂല്യമുള്ള മറ്റ് സമ്മാനങ്ങളും സമ്മാന കൂപ്പണുകളും വിതരണം ചെയ്യും. കാമ്പയിൻ കാലയളവിൽ വിവിധ മാളുകളിൽ ഗെയിം ഷോകളും ഒരുക്കിയിട്ടുണ്ട്.

അബുദബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ റീട്ടെയിൽ പ്ലാറ്റ്ഫോമായ റീട്ടെയിൽ അബുദബിയുമായി സഹകരിച്ചാണ് 'മാൾ മില്യണയർ'കാമ്പയിൻ ഒരുക്കിയിട്ടുള്ളത്. കാമ്പയിൻ കാലയളവിൽ മാളുകളിൽ 200 ദിർഹം ചെലവഴിക്കുന്ന ഉപഭോക്താക്കൾ അവരുടെ രസീതുകൾ നിയുക്ത ഉപഭോക്തൃ സേവന കൗണ്ടറുകളിൽ ഹാജരാക്കി രജിസ്റ്റർ ചെയ്യണം.

ഇതിനായി മാളുകളിലും ലുലു ഹൈപ്പർ മാർക്കറ്റുകളിലും പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട് . വിജയികളെ അവരുടെ കൂപ്പണുകളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ അല്ലെങ്കിൽ ഇമെയിലുകൾ വഴി അറിയിക്കുമെന്ന് കൊമേഴ്സൽ മാനേജർ ബിജു ജോർജ്ജ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ വിവിധ മാൾ മാനേജർമാർ പങ്കെടുത്തു.

അനിൽ സി ഇടിക്കുള

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.