• Logo

Allied Publications

Middle East & Gulf
ജോയ്ആലുക്കാസ് എക്സ്ചേഞ്ചിൻ്റെ പുതിയ ബ്രാഞ്ച് കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ചു
Share
കുവൈറ്റ്: ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മഹ്‌ബൗളയിൽ പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ 20 ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ്ആലുക്കാസ് ബ്രഞ്ചിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

ഏറ്റവും മികച്ച സേവനം, ഏറ്റവും ആദായകരമായ നിരക്കിൽ നൽകുക എന്ന ഉദ്ദേശത്തോടെ കുവൈറ്റിലെ കൂടുതൽ പ്രവാസികളിലേക്ക് ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷവും ചാരിതാർഥ്യവും ഉണ്ടെന്ന്, ചടങ്ങിൽ ജോയ് ആലുക്കാസ് പറഞ്ഞു.

“ഏറ്റവും പ്രിയപ്പെട്ട മണി എക്സ്ചേഞ്ച് എന്ന രീതിയിൽ ഇതിനോടകം ജനങ്ങൾ നെഞ്ചോട് ചേർത്ത ജോയ്ആലുക്കാസ് മണി എക്സ്ചേഞ്ച് ഇനി മുതൽ മഹ്‌ബൗളയിലെ പ്രിയപ്പെട്ടവർക്കും മികച്ച സേവനം ലഭ്യമാക്കും. ജോയ്ആലുക്കാസ് എക്സ്ചേഞ്ചിൻ്റെ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും രേക്ഷപ്പെടുത്തുന്നു “, അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടനച്ചടങ്ങിൽ ജോയ്ആലുക്കാസിന് പുറമേ, കമ്പനി ജനറൽ മാനേജർ അഷ്‌റഫ്, അസിസ്റ്റൻ്റ് ജനറൽ മാനേജർ അബ്ദുൾ അസീസ്, ജനറൽ മാനേജർ, ഓപ്പറേഷൻസ് ജസ്റ്റിൻ സണ്ണി, എച്ച്. ആർ ആൻഡ് അഡ്മിൻ ഹെഡ് സാഗർ സുധീർ, മാർക്കറ്റിംഗ് മാനേജർ ദിലീപ് പി നായർ, ജോയ്ആലുക്കാസ് കുവൈറ്റ് ഷോറൂം റീജിയണൽ മാനേജർ വിനോദ് എന്നിവർ പങ്കെടുത്തു.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.