• Logo

Allied Publications

Americas
എമിലിൻ തോമസ് വൈസ് പ്രസിഡന്‍റ് കമലാഹാരിസുമായി മുഖാമുഖം നടത്തി
Share
ഫിലഡൽഫിയ: യൂ എൻ സ്പീച്ച് ഫെയിം എമിലിൻ തോമസ് വൈസ് പ്രസിഡന്‍റ് കമലാഹാരിസുമായി മുഖാമുഖം നടത്തി. കമലയുടെ ഫിലഡൽഫിയ സന്ദർശനവേളയിലാണ് മുഖാമുഖത്തിന് അവസരമൊരുങ്ങിയത്. യൂഎന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച മലയാളി വിദ്യാർത്ഥിനി എയ്‌മിലിൻ തോമസിനെ അഭിനന്ദിച്ചു.

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിർവഹിച്ചത് പെൻസിൽവേനിയയിലെ മൗണ്ട് സെൻ്റ് ജോസഫ് അക്കാഡമി ഹൈസ്കൂൾ വിദ്യാർഥിനിയായ എയ്‌മിലിനായിരുന്നു.

ഇന്ത്യൻ ജനിതകപ്പിന്തുടർച്ചയിലുള്ള, നമ്മുടെ സാഹോദര്യം, അമേരിക്കൻ രാഷ്ട്ര മൂല്യങ്ങളുടെ സമ്പന്നതയ്ക്ക്, നിറവേകുന്നൂ എന്ന്, എമിലിനോട് വൈസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ഭിന്ന ശേഷിക്കാരായ ബാലകരുടെ സവിശേഷാവശ്യങ്ങളെയും അവകാശങ്ങളെയും കുറിച്ച്, ആശയങ്ങൾ പങ്കുവച്ചു.

ഭിന്നശേഷിക്കാരനായ തൻ്റെ സഹോദരൻ്റെയും അതുപോലുള്ള വ്യക്തികളുടെയും, ആരോഗ്യ പരിപാലനകാര്യങ്ങളിലൂടേയും അനുഭവങ്ങളിലൂടെയും കൈവരിച്ച അറിവ്, ഗവേഷണാത്‌മകമായും ഗുണപരമായും ഉപകരിക്കണം എന്നതാണ് ദൗത്യമെന്ന്, എമിലിൻ പറഞ്ഞു. അങ്ങനെയെങ്കിൽ, ഡോ. ബർക്ക് ഹാരിസ്സിൻ്റെ "ദ് ഡീപെസ്റ്റ് വെൽ" എന്ന പുസ്തകം വായിക്കുന്നത് ഉപകരിയ്ക്കുമെന്നും വായനാഭിപ്രായം പങ്കു വയ്ക്കണമെന്നും, കമല ഹാരിസ് എമിലിനെ ചുമതലപ്പെടുത്തി.

“ദ് ഡീപെസ്റ്റ് വെൽ” എന്ന പുസ്തകം ഒരു വ്യക്തിയുടെ കുട്ടിക്കാലത്തെ പ്രതികൂല സാഹചര്യങ്ങൾക്കു പിന്നിലെ ശാസ്ത്രം വെളിപ്പെടുത്തുകയും നമ്മുടെ ജീവിതകാലം മുഴുവൻ നമ്മെ ബാധിക്കുന്ന പ്രതികൂല സംഭവങ്ങളെ അപഗ്രഥിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

നൂതനമായ സ്വന്തം ക്ലിനിക്കൽ പ്രവർത്തനത്തെയും പൊതുസേവന നേതൃത്വപരിചയത്തെയും അടിസ്ഥാനമാക്കിയാണ്, ഡോ. ബർക്ക്സ്, “ദ് ഡീപെസ്റ്റ് വെൽ” രചിച്ചത്. മസ്തിഷ്കത്തെയും ശരീരത്തെയും വീണ്ടും പരിശീലിപ്പിക്കാനും പ്രതിരോധശേഷി വളർത്താനും, ഈ ഗ്രന്ഥത്തിൽ ഉപായങ്ങളുണ്ട്.

കുട്ടികളെയും കുടുംബങ്ങളെയും മുതിർന്നവരെയും, ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നയിക്കാൻ സഹായിക്കുന്ന, ഇടപെടലുകളിലൂടെ, കുട്ടിക്കാലത്തെ പ്രതികൂല സാഹചര്യങ്ങളുടെ വ്യാപകമായ പ്രതിസന്ധിയെ, എങ്ങനെ മറികടക്കാമെന്നും ഡോ. ബർക്ക് ഹാരിസ്, കാണിച്ചുതരുന്നു. പുസ്തക പരിചയം സംഭാഷണത്തിന് ആഴം പകർന്നു. വീണ്ടും നേതൃനിരയിൽ എമിലിനെ കാണാൻ കഴിയട്ടേ എന്ന് വൈസ് പ്രസിഡൻ്റ് ആശംസിച്ചു.

പാലാ (അവിമൂട്ടിൽ വീട്) സ്വദേശിയായ ജോസ് തോമസിന്‍റേയും മൂലമറ്റം (കുന്നക്കാട്ട് വീട്) സ്വദേശിയായ മെർലിൻ അഗസ്റ്റിന്‍റേയും മകളാണ് എയ്‌മിലിൻ. സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനായി ജോസ് തോമസ് ജോലി ചെയ്യുന്നു. ഫാർമ മേജർ ഫൈസർ ഇൻകോർപ്പറേഷനിൽ ഗ്ലോബൽ കംപ്ലയിൻസ് അസോസിയേറ്റ് ഡയറക്ടറാണ് മെർലിൻ അഗസ്റ്റിൻ.

എയ്‌മിലിൻ തോമസ്സിനെ പെൻസിൽ വേനിയാ ഗവർണ്ണർ ടോം വൂൾഫ്, ഹാരിസ് ബർഗിലെ കാപ്പിറ്റോൾ ഗവർണ്ണേഴ്സ് ഓഫീസ്സിൽ നേരത്തെ ആദരിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെയും, പ്രശസ്തനായ ഡോ. ശശി തരൂർ, സുരേഷ് ഗോപി എംപി ഉൾപ്പെടെയുള്ളവരുടെയും പ്രശംസകൾ എമിലിനുള്ള ആദരമായി.

പി ഡി ജോർജ് നടവയൽ

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക