• Logo

Allied Publications

Americas
നഴ്സ് പ്രാക്റ്റീഷണർമാർക്കുള്ള പൂർണപരിശീലന അധികാരം ആരോഗ്യമേഖലയ്ക്കു വെള്ളിത്തൂവൽ
Share
ന്യൂയോർക്ക് ഗവർണ്ണർ കാത്തി ഹോക്കുൾ ഒപ്പുവച്ചതോടെ സംസ്ഥാനത്തെ പതിമൂവായിരത്തിൽ പരം വരുന്ന നേഴ്സ് പ്രാക്റ്റീഷണർ (എൻ പി)മാർക്ക് ഫിസിഷ്യന്‍റെ മേൽനോട്ടം ഇല്ലാതെ സ്വതന്ത്രമായി രോഗികളെ ചികിൽസിക്കുന്നതിനുള്ള പ്രാക്ടീസ് അംഗീകാരം ആയി.

ന്യൂയോർക്ക് ബോർഡ് ഓഫ് നഴ്സിംഗ് ലൈസൻസുള്ള നഴ്സ് പ്രാക്റ്റീഷണർമാർക്ക് രോഗികളെ പരിശോധിച്ചു രോഗനിർണയം നടത്താനും രോഗനിണയത്തിനുള്ള ടെസ്റ്റുകൾ ഓർഡർ ചെയ്ത് ,ടെസ്റ്റ് റിസൾട്ടുകൾ വ്യാഖ്യാനിച്ചു രോഗം ചികില്സിക്കുന്നതിനും ഉള്ള മുഴുവൻ അധികാരം കൊടുക്കുന്ന ബിൽ ആണ് ഗവർണർ അംഗീകരിച്ചത്.

നഴ്സ് പ്രാക്റ്റീഷണർമാർക്ക് പ്രാക്ടിസിനുള്ള സ്വാതന്ത്ര്യം നൽകുന്ന ഇരുപത്തിഅഞ്ചാമത്തെ സംസ്ഥാനം ആണ് ന്യൂയോർക്ക്. കൻസാസ് സംസ്ഥാന ഗവർണറും അഡ്വാൻസ്‌ഡ്‌ പ്രാക്ടീസ് നഴ്സുമാർക്ക് അധികാരം അംഗീകരിച്ചു.

പ്രാക്ടിസിനാവശ്മായ ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും നഴ്സ് പ്രാക്റ്റീഷനറുടെ ലൈസൻസിന്മേൽ അധികാര വ്യാപ്തി വളരെ അധികം നിശ്ചിതപ്പെടുത്തിയിട്ടുള്ളതായിരുന്നു കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനങ്ങൾ. ന്യൂ യോർക്കിലെ വിദ്യാഭ്യാസ നിയമം അനുസരിച്ചു ഫിസിഷ്യനുമായി എഴുതി ഒപ്പിട്ട കരാർ അനുസരിച്ചു മാത്രമേ എൻ പിമാർക്ക് സേവനത്തിനു അംഗീകാരം ഉണ്ടായിരുന്നുള്ളു.

അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്റ്റീഷണേഴ്‌സ് ഈ നിയന്ത്രണങ്ങൾക്കെതിരെ വർഷങ്ങളായി നിരന്തരം പരിശ്രമിക്കുകയായിരുന്നു. ന്യൂ യോർക്കിലെ ഗ്രാമീണ പ്രദേശങ്ങളിലും മറ്റു ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ സ്ഥലങ്ങളിലും നിലവിലുള്ള ആരോഗ്യ സംരക്ഷണ അസമത്വം ഗണ്യമായി കുറയ്ക്കുന്നതിന് പുതിയ നിയമം സഹായിക്കുമെന്ന് നേഴ്സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷനും ആരോഗ്യ മേഖലയിലെ പണ്ഡിതരും അവകാശപ്പെടുന്നു.

നേഴ്സ് പ്രാക്റ്റീഷണർമാർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് പൂർണ്ണ അധികാരം നൽകുന്നതിന് അമേരിക്കൻ അക്കാഡമി ഓഫ് മെഡിസിനും അമേരിക്കയിലെ ഗവർണേഴ്‌സ് അസോസിയേഷനും അംഗീകരിച്ചിട്ടുള്ളതാണ്. ആരോഗ്യ രംഗത്തു ഉന്നത നിലവാരമുള്ള സേവനവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് നഴ്‌സ്‌ പ്രാക്റ്റീഷനർമാർക്കു കഴിയ്ക്കുമെന്നാണ് അമേരിക്കൻ അക്കാഡമിയുടെ വിലയിരുത്തൽ.

നഴ്സിങ്ങിൽ ബിരുദം എടുത്ത്‌ രജിസ്‌റ്റേർഡ് നേഴ്സ് ലൈസൻസും ദേശീയ അക്രെഡിറ്റേഷൻ ചെയ്തിട്ടുള്ള നേഴ്സ് പ്രാക്ടീഷണർ പ്രോഗ്രാമിൽ അതാതു സ്പെഷ്യൽറ്റി ഏരിയയിൽ ആവശ്യം ആയ ക്ലിനിക്കൽ പ്രാക്റ്റീസും മാസ്റ്റേഴ്സ് ഡിഗ്രിയും ഫാർമക്കോളജി കോഴ്സും നേഴ്സ് പ്രാക്റ്റീഷനർ ബോർഡ് സെർറ്റിഫിക്കേഷന്റെയും രെജിസ്ട്രേഷന്റെയും യോഗ്യതകൾക്കു ആവശ്യം ആണ്. അഡൾട് ഹെൽത്ത്, ജെറോന്ടോളജി, നിയോനാറ്റോളജി, ഓബ്സ്‌ട്രെട്രിക്സ്, ഓൺകോളജി, പെഡിയാട്രിക്സ്, പെരിനാറ്റോളജി, സൈക്കയാട്രി, സ്കൂൾ ഹെൽത്ത്, വിമെൻസ് ഹെൽത്ത്, ഹോളിസ്റ്റിക് കെയർ, പാലിയേറ്റിവ് കെയർ എന്നീ സ്‌പെഷ്യൽറ്റികളിൽ ആണ് നേഴ്സ് പ്രാക്റ്റീഷനർമാർ പ്രാക്ടീസ് ചെയ്യുന്നത്.

സെന്‍റർ ഫോർ ഹെൽത്ത് വർക് ഫോഴ്സ് സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം ന്യൂ യോർക്ക് സംസ്ഥാനത്ത് ഏകദേശം പതിമൂവായിരം നഴ്‌സ്‌ പ്രാക്റ്റീഷണർമാർ ആണുള്ളത്. സംസ്ഥാനത്തെ ഇന്ത്യൻ നഴ്‌സുമാരിൽ വളരെപേർ നഴ്‌സ്‌ പ്രാക്റ്റീഷണർ ആയി പ്രവർത്തിക്കുന്നുണ്ട്.

ഒരു നിശ്ചിത സംഖ്യ ട്യുയ്ഷൻ നൽകി ഉന്നത വിദ്യാഭ്യാസത്തിനു മുൻ‌തൂക്കം നൽകി പ്രോൽസാഹിപ്പിക്കുന്ന ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളും ഇൻഡ്യൻ നഴ്സസ് അസ്സോസിയേഷൻ പോലുള്ള സംഘടനകൾ വഴി ട്യുയ്ഷൻ ഇളവു നൽകുന്ന യൂണിവേഴ്സിറ്റികളും രജിസ്റ്റെർഡ് നഴ്‌സുമാരെ നേഴ്സ് പ്രാക്റ്റീഷനർ പ്രോഗ്രാമിലേക്കും ഡോക്റ്ററൽ പ്രോഗ്രാമിലേക്കും ആകർഷിക്കുന്നുണ്ട്.

ഇന്ത്യൻ കമ്മ്യൂനിറ്റിയിലെ വളരെയധികം നഴ്സുമാർ ഈ അവസരങ്ങൾ വഴി ഉയർച്ചയുടെ പടവുകൾ കയറുന്നുണ്ട്. ഡോക്ടർമാരുടെ കുറവ് കാരണം ചികിത്സാ സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിൽ പൊതു ജനങ്ങൾക്ക് ആരോഗ്യ ശുസ്രൂഷയ്ക്കുള്ള വാതിൽ തുറക്കാൻ പുതിയ നിയമം സാഹായിക്കുമെന്നാണ് ന്യൂ യോർക്കിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ സ്ഥാപനമായ നോർത്ത് വെൽ ഹെൽത്തിലെ നഴ്സ് പ്രാക് റ്റീഷണർ ജെസ്സി കുര്യൻ MSN, PMHNPBC പ്രതീക്ഷിക്കുന്നത്.

ഡോക്ടര്മാര്ക്കിടയിൽ നൽകുന്ന "പ്രൊവൈഡർ ഓഫ് ദി ഇയർ" അവാർഡ് 2018ൽ നേടിയിട്ടുള്ള ജെസ്സിയെ അന്ന് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഡയറക്റ്റർ വിശേഷിപ്പിച്ചത് "ഇവിടത്തെ ഏറ്റവും നല്ല ഡോക്ടർ ഒരു നഴ്‌സ്‌ ആണ്" എന്നായിരുന്നു. ഡോക്ടറുടെ സഹകരണത്തിൽ ആശ്രയിച്ചുള്ള നേഴ്സ് പ്രാക്റ്റീഷനർ സേവനം ഇല്ലാതാകുന്നതോടെ നേഴ്സ്പ്രാക്റ്റിഷനർമാരുടെ പ്രൊഫെഷണൽ വീക്ഷണം ഉയരുകയും അടുത്ത ദശകത്തിൽ പൊതുജനങ്ങളുടെ ആരോഗ്യാവശ്യങ്ങളെ മെച്ചമായി നേരിടാനാകുകയും ചെയ്യുമെന്ന് ജെസ്സി പറയുന്നു. ജോലിയോടൊപ്പം ഡോക്ടറേറ്റ് വിദ്യാഭ്യാസത്തിന്റെ അവസാന ഘട്ടത്തിൽ ആണ് ജെസ്സി ഇപ്പോൾ.

ന്യൂ യോർക്ക് സിറ്റിയുടെ കിങ്‌സ് കൗണ്ടി ഹോസ്പിറ്റലിൽ ഡയറക്റ്റർ ആയ ഷൈല റോഷിൻ DNP, RN, CNS, ANP, NPC പുതിയ നിയമത്തെ അഭിമാനത്തോടെ സ്വാഗതം ചെയ്തു. ഒരു നഴ്സിന്റെ സഹാനുഭൂതിയോടെ വിദഗ്ദ്ധമായ ചികിത്സ രോഗികൾക്ക് നൽകുന്നവർ ആണ് തന്‍റെ ഹോസ്പിറ്റലിലെ എൻപിമാർ. ഇതുവരെ നടന്നിട്ടുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് ഫുൾ പ്രാക്ടീസ് അതോറിറ്റി അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയ്ക്ക് എളുപ്പം വർധിക്കുകയും ഹോസ്പിറ്റൽ പ്രവേശനങ്ങളും ആവർത്തിച്ചുള്ള ഹോസ്പിറ്റൽ ചികിത്സയും എമർജൻസി റൂം സന്ദർശനവും കുറഞ്ഞിട്ടുണ്ട് എന്നാണ്.

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ മുൻ പ്രസിഡന്റും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ ഇപ്പോഴത്തെ വൈസ് പ്രേസിടെന്റും ന്യൂ യോർക്ക് സിറ്റിയിലെ ഓക്യുപേഷണൽ ഹെൽത്ത് സെർവീസസിന്റെ തലവയുമായ അസ്സോസിയേറ്റ് ഡയറക്റ്റർ സോളിമോൾ കുരുവിള PhD, RN, MSN, ANP, ACNPBC എൻ പി മാർക്കു ലഭിച്ച പുതിയ അധികാരത്തെ വളരെ സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയും ആണ് സ്വീകരിച്ചത്.

വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്‍റേയും ആരോഗ്യത്തിൽ പുരോഗതി കൈവരിക്കുവാനും ആരോഗ്യ അസമത്വം കുറയ്ക്കുന്നതിനും ഇത് വഴി തെളിക്കുന്നു എന്നാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ പരിശീലനം ഉള്ള മലയാളി നേഴ്സ് പ്രാക്റ്റീഷനർ സോളിമോൾ അവകാശപ്പെടുന്നത്.

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്‍റെ പ്രെസിഡന്റും നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ അഡ്വാൻസ്‌ഡ് പ്രാക്റ്റീസ് നഴ്‌സസ്‌ ചെയറും ആയ അന്നാ ജോർജ് PhD, APRN, RN, FNPC ലോങ്ങ് ഐലൻഡിലെ മൊല്ലോയ് കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ആണ്.

അസോസിയേഷനിലെ എല്ലാ എൻ പിമാരും അമേരിക്കൻ അസോസിയേഷൻ ഓഫ് നേഴ്സ് പ്രാക്റ്റീറ്റഷനോടൊപ്പം ഗവർണ്ണർ ഹോക്കുളിന് കരഘോഷം നൽകി അഭിനന്ദിക്കുന്നു. "പ്രാക്ടീസ് ചെയ്തിട്ടുള്ള ഒരു എൻ പി എന്ന നിലയിൽ എന്റെ എല്ലാ പേഷ്യന്റ്‌സിനെയും നിയമാനുസ്രതമായും ലഭ്യമായ സയൻസിന്‍റേയും കീഴിൽ ഏറ്റവും നല്ല ചികിത്സ ഞാൻ കൊടുത്തിട്ടുണ്ട്. ഒരു ഫിസിഷ്യൻ കൊളാബോറേഷൻ എന്റെ സേവനത്തിന്റെ ഗുണനിലവാരം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല.

ഇക്കാരണം കൊണ്ടുതന്നെ എൻ പി യുടെ ലൈസൻസിന് ഒരു ഫിസിഷ്യന്റെ സോപാധിക പിന്തുണയുടെ ആവശ്യം ഇല്ല. ഫുൾ പ്രാക്ടീസ് അതോറിറ്റി എൻ പിമാരെ അവരുടെ മുഴുവൻ സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യുവാൻ സഹായിക്കും. അമേരിക്കൻ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാവിക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരമുള്ള നേഴ്സ് പ്രാക്ടീഷണർമാർ മറികടക്കാനാവാത്ത ആവശ്യം ആണ്.

ആരോഗ്യ പാലനത്തിനും സംരക്ഷണത്തിനും ആയി അമേരിക്ക ചെലവാക്കുന്ന ഏകദേശം നാല് ട്രില്യൻ ഡോളറിന്റെ പതിനഞ്ചു ശതമാനത്തോളം ഫിസിഷ്യൻ സേവനങ്ങൾക്കാണ്. ശരാശരി ഒരു ഫിസിഷ്യൻ പ്രതിവർഷം രണ്ടുലക്ഷത്തി അൻപതിനായിരം ഡോളർ ശമ്പളം വാങ്ങുമ്പോൾ ഒരു എൻപിക്കു ലഭിക്കുന്നത് ശരാശരി ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ഡോളർ ആണ്. എൻ പി മാർ വ്യാപിക്കുന്നതനുസരിച്ചു ആരോഗ്യരംഗത്തെ ചെലവിൽ ഗണ്യമായ കുറവിനും സാധ്യത ഉണ്ട്.

രോഗ ചികിത്സയ്ക്ക് ഫിസിഷ്യന്‍റെ സ്ഥാനത്തു എൻ പിമാർ വരുന്നത് സ്വീകരിക്കാനുള്ള മനസ്സു മാറ്റം സമൂഹത്തിന്റെ എല്ലാ ഭാഗത്തും സാവധാനത്തിൽ ആണെങ്കിലും തുടർച്ച ആയി സംഭവിക്കുന്നുണ്ട്. സാമൂഹിക അവബോധത്തിനുള്ള വിദ്യാഭ്യാസവും മാധ്യമ പിന്തുണയും ഇന്ന് വളരെ ആവശ്യം ആയിരിക്കുന്നു.

ആധുനിക ലോകം കണ്ടിട്ടില്ലാത്ത കോവിഡ് വ്യാധി അമേരിക്കയിലെ ആരോഗ്യമേഖലയിലെയും സമൂഹത്തെയും ചലനാത്മകതകൾക്കു വെല്ലുവിളി ആയി ഇന്നും നില കൊള്ളുമ്പോൾ നേഴ്സ് പ്രാക്റ്റീഷണര്മാരുടെ പുരോഗതി വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.

പോൾ ഡി പനയ്ക്കൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്