• Logo

Allied Publications

Americas
എഴുത്തുകാർ എപ്പോഴും പ്രതിപക്ഷമാണ്: ഡോ. കെ എസ് രവികുമാർ
Share
നാഷ്വിൽ: എഴുത്തുകാർ എപ്പോഴും പ്രതിപക്ഷമാണെന്ന് പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. കെ എസ് രവികുമാർ. ലാനയുടെ രജത ജൂബിലി ആഘോഷങ്ങളിലെ, സാഹിത്യോത്സവ പരമ്പരയ്ക്ക്, തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സംസ്കൃത സർവകലാശാലാ മുൻ പ്രോവൈസ്ചാൻസിലർ ഡോ. കെ എസ് രവികുമാർ. “സമകാല മലയാള കഥ” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ ഡോ. കെ എസ് രവികുമാർ 1983 മുതൽ പന്തളം, നിലമേൽ എൻ.എസ്.എസ് കോളേജുകളിലും തിരുവനന്തപുരം മഹത്മാഗാന്ധി കോളേജിലും അധ്യാപകനായിരുന്നു. 2010 മുതല്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയില്‍ മലയാളവിഭാഗം പ്രൊഫസറും വകുപ്പുമേധാവിയുമായി പ്രവർത്തിച്ചു.

ചെറുകഥ വാക്കും വഴിയും, കഥയും ഭാവുകത്വപരിണാമവും, ആഖ്യാനത്തിന്റെ അടരുകള്‍, കഥയുടെ കഥ, ആധുനികതയുടെ അപാവരണങ്ങള്‍, കഥയുടെ വാര്‍ഷികവലയങ്ങള്‍ (സാഹിത്യനിരൂപണം), 100 വര്‍ഷം 100 കഥ (ആമുഖപഠനം), ജാതക കഥകള്‍, ഹിതോപദേശ കഥകള്‍ (പുനരാഖ്യാനം) എന്നിവയാണ് കൃതികള്‍. കടമ്മനിട്ടക്കവിത, ബഷീറിന്റെ നൂറ്റാണ്ട്, കെ സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍, നവോത്ഥാനകഥകള്‍, ആദ്യകാലകഥകള്‍ എന്നിവ എഡിറ്റുചെയ്തു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാരതീയ സാഹിത്യശില്പികൾ പരമ്പരയിൽ വിലാസിനി, തകഴി എന്നീ മോണോഗ്രാഫുകളും കേരള സർവകലാശാലയുടെ മലയാള സാഹിത്യനായകന്മാർ പരമ്പരയിൽ ‘കാരൂർ’ എന്ന പുസ്തകവും പുറത്തുവന്നു.കേന്ദ്രസാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലും മലയാളം ഉപദേശകസമിതിയിലും അംഗമായിരുന്നു.

സാഹിത്യനിരൂപണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി തായാട്ട് അവാര്‍ഡ്, ഡോ. സി പി മേനോന്‍ സ്മാരക പുരസ്‌കാരം, ടി എം ചുമ്മാര്‍ സ്മാരക സുവര്‍ണ്ണ കൈരളി പുരസ്‌കാരം,നരേന്ദ്രപ്രസാദ് സ്മാരക സാഹിത്യനിരൂപണ പുരസ്കാരം, ഫാദര്‍ ഏബ്രഹം വടക്കേല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡയിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. അനിലാൽ ശ്രീനിവാസൻ (പ്രസിഡണ്ട്), ജോർജ് നടവയൽ (വൈസ് പ്രസിഡണ്ട്), ശങ്കർ മന (ജനറൽ സെക്രട്ടറി), ഷിബു പിള്ള (ജോയിന്റ് സെക്രട്ടറി), ഗീതാ രാജൻ (ട്രഷറർ), ഹരിദാസ് തങ്കപ്പൻ (ജോയിന്റ് ട്രഷറർ), പ്രസന്നൻ പിള്ള (പബ്ലിക്ക് റിലേഷൻസ് ചെയർ), സാമുവൽ യോഹന്നാൻ (പ്രോഗ്രാം കമ്മിറ്റി ചെയർ), കെ. കെ. ജോൺസൺ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം) എന്നിവരാണ് ലാനാ ഭാരവാഹികൾ.

പി ഡി ജോർജ് നടവയൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്