• Logo

Allied Publications

Americas
ടോമി അമ്പേനാട്ട് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർഥി
Share
ഷിക്കാഗോ: ഷിക്കാഗോ മലയാളികളുടെ അഭിമാനമായ പ്രമുഖ സംഘടനാ പ്രവർത്തകനും ഫൊക്കാന നേതാവുമായ ടോമി അമ്പേനാട്ട് ഫൊക്കാനയുടെ 2022 24 തെരെഞ്ഞെടുപ്പിൽ ബോർഡ് ഓഫ് ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു.

ഷിക്കാഗോ മലയാളികളുടെയും പ്രത്യേകിച്ച് ക്നാനായ സമുദായത്തിന്‍റേയും കരുത്തനായ നേതാവായ ടോമി, ഫൊക്കാനയുടെയും സജീവ നേതുത്വം വഹിച്ചിട്ടുള്ള നേതാവാണ്. ഗോൾഡൻ ജൂബിലി(50 വർഷം) കടന്ന അമേരിക്കയിലെതന്നെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷ (സിഎംഎ) നു സ്വന്തമായി ഓഫീസും കോൺഫറൻസ് ഹാളും നിർമിച്ചത് ഏഴു വർഷം മുൻപ് ടോമി സി. എം. എയുടെ പ്രസിഡന്‍റ് ആയിരുന്നപ്പോഴാണ്. സിഎംഎക്കു സ്വന്തമായി ആസ്ഥാനം എന്ന സ്വപനം യാഥാർഥ്യമാകുവാൻ നീണ്ട 45 വർഷത്തെ കാത്തിരിപ്പിനു ശേഷം ടോമിയുടെ നേതൃത്വത്തിലൂടെ യാഥാർഥ്യമാകുകയായിരുന്നു.

കെസിസിഎൻഎ യുടെ നാഷണൽ കൗൺസിൽ അംഗമായിരുന്ന ടോമി 2020 ജൂലൈ 23 മുതൽ കലിഫോർണിയയിൽ നടന്ന കെസിസിഎൻഎ യുടെ നാഷണൽ കോൺഫറൻസിന്‍റെ ഫണ്ട് റൈസിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്നു കൺവൻഷൻ നടന്നില്ല. ഫോക്കാന ഓഡിറ്റർ ആയിരുന്ന ടോമി ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ച ടോമി, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്‍റെ (ഐഎൻഒസി) ഷിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡന്‍റുമായിരുന്നു. ഷിക്കാഗോ കെസിഎസിന്‍റെ ഫിനാൻസ് കമ്മിറ്റി അംഗം, ലെയ്സൺ ബോർഡ് ചെയർപേഴ്‌സൺ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ ഷിക്കാഗോ ബ്രദേഴ്‌സ് ക്ലബിന്‍റെ സെക്രട്ടറിയാണ്.

സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ടോമി ഈ ഭരണ സമിതിയിൽ ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. എന്നാൽ ഈ ഭരണസമിതി അധികാരമേൽക്കുമ്പോൾ ചില ആശയക്കുഴപ്പങ്ങളുടെ പേരിൽ സംഘടനയിൽ നിന്ന് അകന്നു കഴിഞ്ഞിരുന്നവരെ മുതിർന്ന ഫൊക്കാന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചയിലൂടെ തിരികെ കൊണ്ടുവന്നിരുന്നു. അവരിൽ ഒരാളെ ബോർഡിൽ ഉൾക്കൊള്ളിക്കാൻ സ്വയം സ്ഥാനത്യാഗം ചെയ്തുകൊണ്ട് ടോമി മുഴുവൻ യുവ നേതാക്കന്മാരുടെയും മുതിർന്ന നേതാക്കന്മാരുടെയും പ്രശംസയ്ക്ക് പത്രമായിരുന്നു. തിരികെ വന്നവരെ ഉൾക്കൊള്ളിക്കാൻ ചർച്ചയ്ക്ക് നേതൃത്വം നൽകിയ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി . ജേക്കബ് രാജി സന്നദ്ധത അറിയിച്ചപ്പോൾ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ മുന്നോട്ടു വന്ന ടോമി സ്വയം സ്ഥാനത്യാഗം ചെയ്യാൻ തയാറാകുകയായിരിന്നു. ബോർഡിൽ നിന്നു രാജി വച്ച ടോമിയെ പിന്നീട് നാഷണൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ കൈവെടിഞ്ഞ സ്ഥാനം ഇക്കുറി ടോമിക്ക് തന്നെ നൽകണമെന്നാണ് ഫൊക്കാന നേതാക്കൾക്കിടയിലെ പൊതുവായ താൽപര്യം .

ഷിക്കാഗോ മലയാളികളുടെ അഭിമാനമായ ടോമി അമ്പേനാട്ട്, ലീല മാരേട്ട് പ്രസിഡന്‍റ് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഉഴവൂർ സെന്‍റ് സ്റ്റീഫൻ കോളജിൽ നിന്ന് ബിരുദവും ബിഎഡും നേടിയ ടോമി കോളജ് യൂണിയൻ സെക്രട്ടറിയായിരുന്നു.യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം പ്രസിഡന്‍റ്,പാലാ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ഉഴവൂർ സ്വദേശിയായ മാത്യു (മത്തായി) അമ്പേനാത്തിന്‍റേയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായ ടോമി കഴിഞ്ഞ 26 വർഷമായി ഷിക്കാഗോ എൽമ്‌സ്റ്റ് ഹോസ്പിറ്റലിൽ റേഡിയോളജി ടെക്‌നീഷനായി ജോലി ചെയ്തു വരുന്നു. റെസ്‌പിറ്ററി തെറപ്പിസ്റ്റായ സാലിയാണ് ഭാര്യ. മക്കൾ:ടോണിയ,ടാഷ,സിറിൽ.

ഫ്രാൻസിസ് തടത്തിൽ

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5