• Logo

Allied Publications

Middle East & Gulf
കതാറയില്‍ മലയാളി റംസാൻ സംഗമം
Share
ദോഹ: ഖത്തറിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ കതാറയുടെ ചരിത്രത്തില്‍ അപൂര്‍വാനുഭവമായി മലയാളികളുടെ റംസാൻ സംഗമം .

ഖത്തര്‍ ഇസ് ലാമിക കാര്യമന്ത്രാലയം കതാറ കള്‍ച്ചറല്‍ വില്ലേജുമായി സഹകരിച്ച് ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ചതാണ് കതാറ റംസാൻ സംഗമം.

ലോക ശ്രദ്ധ നേടിയ കതാറ ആംഫി തിയേറ്ററിന്‍റെ വിശാലമായ വേദിയില്‍ ഇതാദ്യമായി നടന്ന മലയാള റംസാൻ പ്രഭാഷണം കേള്‍ക്കാന്‍ ഖത്തറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുത്തു. തിങ്ങി നിറഞ്ഞ ആംഫി തിയറ്റര്‍ മഹാമാരിക്കു ശേഷമുള്ള മലയാളികളുടെ റംസാൻ സംഗമ വേദി കൂടിയായി.

യുവപണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക പണ്ഡിത സഭാംഗവും സെന്‍റർ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ദോഹ ഡയറക്ടറുമായ ഡോ. അബ്ദുല്‍വാസിഅ് ധര്‍മഗിരി സംഗമത്തില്‍ റംസാൻ പ്രഭാഷണം നടത്തി.

ജീവിതവിഭവങ്ങള്‍ ഉളളവര്‍ ഇല്ലാത്തവര്‍ക്ക് പകുത്തുനല്‍കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് റംസാനിൽ നടക്കേണ്ടതെന്നു ഡോ. അബ്ദുല്‍വാസിഅ് ധര്‍മഗിരി പ്രഭാഷണത്തില്‍ ആഹ്വനം ചെയ്തു
.
നോമ്പെടുത്തിട്ടും അയല്‍ക്കാരന്‍റെ വിശപ്പിന്‍റെ വിളി കേള്‍ക്കാതിരിക്കുന്ന അവസ്ഥയില്‍ നോമ്പിന്‍റെ ആത്മാവ് നഷ്ടപ്പെടും. ദാന ധര്‍മ്മങ്ങള്‍ മുറപോലെ അനുഷ്ഠിച്ചിട്ടും കൊടുക്കുന്നവന്‍ വാങ്ങുന്നവന്‍ എന്ന അനുപാതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ റംസാൻ മുന്നോട്ടു വയ്ക്കുന്ന സാമൂഹിക വിഭാവന പൂര്‍ത്തിയാക്കപ്പെടുന്നില്ല.

വിശപ്പും ദാഹവുമറിയുന്നവനേ സഹജീവിയുടെ വേദനയറിയൂ. വയറൊട്ടിയവന്‍റെ വേവലാതികളറിയാതെ ധൂര്‍ത്തും ദുര്‍വ്യയവുമായി ഇഫ്താറുകള്‍ ആഘോഷമാക്കുന്നവര്‍ നോമ്പിന്‍റെ പൊരുളറിയാത്തവരാണ്. ഇസ്ലാമിലെ എല്ലാ ആരാധനകളിലും സാമൂഹികതയുടെ മുഖം കൂടിയുണ്ട്. കര്‍മങ്ങളിലെ പോരായ്മകള്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങളിലെല്ലാം സമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. ദുര്‍ബലരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും വിമോചനവും വിഭവങ്ങളുടെ പങ്കുവയ്പും നിര്‍ബന്ധമാക്കുക വഴി വിശ്വാസിയുടെ സാമൂഹികപ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ദേശത്യാഗം ചെയ്ത് മദീനയിലെത്തിയ വിശ്വാസി സംഘത്തിന് ജീവിതവിഭവങ്ങള്‍ വാരിക്കോരി നല്‍കി ചേര്‍ത്തുനിര്‍ത്തിയ പാരമ്പര്യമാണ് ഇസ്ലാമിനുള്ളത് ഡോ. അബ്ദുല്‍വാസിഅ് ധര്‍മഗിരി പറഞ്ഞു.

ഡോ. അബ്ദുല്‍ വാസിഇനുള്ള മന്ത്രാലയത്തിന്‍റെ ഉപഹാരം അബ്ദുല്ലാഹ് ബിന്‍ സൈദ് കള്‍ച്ചറല്‍ സെന്‍റർ കമ്മ്യൂണിറ്റി മാനേജര്‍ നാസിര്‍ ബിന്‍ ഇബ്റാഹിം അല്‍ മന്നാഇ സമ്മാനിച്ചു.

അമാനുല്ല വടക്കാങ്ങര

പ്ര​വാ​സി മ​ല​യാ​ളി വ്യാ​പാ​രി​ക​ൾ കേ​ര​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തി​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ അ​നി​ൽ.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗ​ൾ​ഫ് വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നു
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു.
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും.
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള
അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍.
ദു​​​​ബാ​​​​യ്: കു​​​​വൈ​​​​റ്റ് ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​താ​​​​യി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ക്ക്