• Logo

Allied Publications

Middle East & Gulf
പ്രവാസി വെൽഫെയറിനു പുതിയ നേതൃത്വം
Share
മനാമ: പ്രവാസി വെൽഫെയർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബദറുദ്ദീൻ പൂവാർ (പ്രസിഡന്‍റ്), മുഹമ്മദലി മലപ്പുറം, ജമീല അബ്ദുൽ റഹ്മാൻ (വൈസ് പ്രസിഡന്‍റുമാർ), സി. മുഹമ്മദലി (ജനറൽ സെക്രട്ടറി), നസീം സബാ (ട്രഷറർ) എന്നിവരെയും മജീദ് തണല്‍ (വെല്‍കെയര്‍, മെഡ്കെയർ കണ്‍വീനര്‍), ഇര്‍ഷാദ് കെ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), അസ്ലം വേളം (പിആര്‍ മീഡിയ), ഗഫൂര്‍ മൂക്കുതല (കലാസാസ്‌കാരികം), മുര്‍ഷാദ് വി. എൻ (യുവജനസംഘാടനം), റഫീഖ് മണിയറയിൽ (പ്രവാസി ക്ഷേമം) എന്നിവരെയും പ്രവർത്തനസമിതി അംഗങ്ങളായി നൗമല്‍ റഹ്മാന്‍, രാജീവ് നാവായിക്കുളം, ഷിജീന ആഷിക്, റഷീദ സുബൈർ, നൗഷാദ്, സമീറ നൗഷാദ്, ഫാത്തിമ സാലിഹ്, അബ്ദുൽ ജലീൽ എന്നിവരെയും തെരഞ്ഞെടുത്തു.

വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. കോവിഡ് കാലത്ത് പ്രവാസി വെൽഫെയറിന്‍റെ സേവന വിഭാഗങ്ങളായ വെൽകെയറും മെഡ്കെയറും നടത്തിയ സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം മഹത്തായ ഈ സേവന പ്രവർത്തനങ്ങൾ നടത്തിയ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സോഷ്യൽ വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടന പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായി പ്രവാസി വെൽഫെയർ, ബഹറിൻ എന്ന പുതിയ പേര് സ്വീകരിച്ചത് ജനറൽബോഡി അംഗീകരിച്ചു. മുഹമ്മദ് എറിയാട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.