• Logo

Allied Publications

Middle East & Gulf
സൗദിയില്‍ പെരുന്നാൾ അവധി നാലു ദിവസം
Share
റിയാദ്: രാജ്യത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെരുന്നാൾ അവധി നാലു ദിവസമാക്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

മേയ് ഒന്നു മുതലാണ് അവധിദിനങ്ങള്‍ ആരംഭിക്കുന്നത്. അവസാന പ്രവൃത്തി ദിവസം ഏപ്രില്‍ 30 (റംസാൻ 29) ആയിരിക്കും. ചില സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആശ്വാസം പകരാന്‍ മേയ് അഞ്ചിനും അവധി നല്‍കിയിട്ടുണ്ട്.

വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധിയായി ലഭിക്കുന്ന അഞ്ചു ദിവസവും ഇതിനു മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി എന്നിവ കൂടി കണക്കിലെടുത്താല്‍ ഒമ്പതു അവധി ദിനങ്ങള്‍ ലഭിക്കും. ഇത്രയും ദിവസം ലഭിക്കുന്നതിനാല്‍ പ്രവാസികളില്‍ പലരും കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്.

സൗദിയിലെ സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരത്തേ അടയ്ക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഏപ്രില്‍ 21 ആയിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റംസാനിലെ അവസാന പ്രവൃത്തി ദിവസം. ഏപ്രില്‍ 25 ആയിരുന്നു അവസാന പ്രവൃത്തി ദിവസമായി വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിരുന്നത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.