• Logo

Allied Publications

Middle East & Gulf
ദുബായിൽ വൻ മയക്കുമരുന്നു വേട്ട
Share
ദുബായ് : സോളാർ പാനലുകളിൽ ഒളിപ്പിച്ചു മയക്കുമരുന്നു കടത്താൻ ശ്രമിച്ച സംഘത്തെ ദുബായ് പോലീസ് പിടികൂടി. 1056 കിലോ മയക്കു മരുന്നാണ് കടത്താൻ ശ്രമിച്ചത്.

264 സോളാർ പാനലുകളിലാണ് 68 .64 മില്യൺ ദിർഹം വിലവരുന്ന മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. 10 അംഗ സംഘമാണ് പിടിയിലായിരിക്കുന്നത്. ദക്ഷിണ അമേരിക്കൻ രാജ്യത്തു നിന്നും കപ്പലിൽ ദുബായിലെത്തിച്ച് വിതരണം നടത്താൻ ലക്ഷ്യമിട്ടാണ് ഷിപ്പ്മെന്റ്റ് ദുബായ് തുറമുഖത്തു എത്തിച്ചത്.

ദുബായ് പോലീസിനു ലഭിച്ച സൂചന അനുസരിച്ച് നടത്തിയ ഓപ്പറേഷൻ പാനൽസ് എന്ന ഓപ്പറേഷനിലൂടെയാണ് മുഴുവൻ സംഘത്തെയും പിടികൂടിയത്. മയക്കുമരുന്ന് വേട്ടയുടെ വീഡിയോയും ദുബായ് പോലീസ് പുറത്തു വിട്ടു.

അനിൽ സി. ഇടിക്കുള

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത