• Logo

Allied Publications

Middle East & Gulf
ഇന്ത്യന്‍ എംബസിയില്‍ ഓണ്‍ലൈന്‍ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കുമായും മഹ്രത്ത ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറുമായും അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റിയുമായും സഹകരിച്ച് ഇന്ത്യൻ മാമ്പഴ ഓണ്‍ലൈന്‍ ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു.

ചടങ്ങ് ഇന്ത്യന്‍ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാമ്പഴങ്ങളുടെ ഏറ്റവും മികച്ച വിപണികളിലൊന്നാണ് കുവൈറ്റ് എന്നും ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് ശരാശരി രണ്ടു മില്യൺ ഡോളറിന്‍റെ മാമ്പഴം കയറ്റുമതി ചെയ്യുന്നതായും അംബാസഡർ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴം കയറ്റുമതിയുടെ നാലു ശതമാനം കുവൈറ്റിലേക്കാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ ഓരോ സ്വദേശി വീട്ടിലും ഒരു ഇന്ത്യൻ മാമ്പഴം പെട്ടിയെങ്കിലും എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സിബി ജോര്‍ജ് പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള അൽഫോൻസാ മാമ്പഴങ്ങൾ കുവൈറ്റിൽ ഏറെ പ്രശസ്തമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും കുവൈറ്റിൽ നിന്നുള്ള ഇറക്കുമതിക്കാരും പരിപാടിയിൽ പങ്കെടുത്തു.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.