• Logo

Allied Publications

Middle East & Gulf
കേളി അസീസിയ ഏരിയ ജനകീയ ഇഫ്ത്താർ സംഘടിപ്പിച്ചു
Share
റിയാദ് : കേളി കലാ സാംസ്‌കാരിക വേദി ഒരുക്കുന്ന 2022ലെ സമൂഹ നോമ്പുതുറക്ക് ആരംഭമായി. റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതൽ പ്രവാസികളിലേക്ക് കേളിയുടെ സാന്നിദ്ധ്യം എത്തിക്കുന്നതിന് വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ തലങ്ങളിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.

ഇരുപതു വർഷത്തോളമായി മുടക്കമില്ലാതെ ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്ന കേളിക്ക്, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് ബാധിതരും കോവിഡിനെ തുടർന്നു ജോലിയും ശമ്പളവുമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുകയായിരുന്ന നിരവധി സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങും തണലുമായി അവർക്കാവശ്യമായ മരുന്നും ഭക്ഷണ സാധനങ്ങളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ നിരവധി കിറ്റുകൾ കേളി വിതരണം ചെയ്തിട്ടുണ്ട്.

കേളി അസീസിയ ഏരിയയുടെ ആഭിമുഖ്യത്തിൽ അസീസിയ ഗ്രേറ്റ് ഇന്‍റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ള നിരവധിപേർ പങ്കെടുത്തു. അമ്പതോളം കുടുംബങ്ങൾ ഉൾപ്പെടെ അറുനൂറിലധികം പ്രവാസികളാണ് ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.

ഗ്രേറ്റ് ഇന്‍റർനാഷണൽ സ്കൂൾ എംഡി ഷാജഹാൻ, ട്രാൻസ്നേഷൻ കോർപ്പറേഷൻ പ്രതിനിധി സലീം ആറ്റിങ്ങൽ, അൽ റാബി ജ്യൂസ് കമ്പനി പ്രതിനിധി റഹ്മ്മത്തുള്ള, OAM വാട്ടർ കമ്പനി പ്രതിനിധി സുധീഷ് ചന്ദ്രൻ, അൽ ഫഹദ് ട്രാവൽസ് പ്രതിനിധി മുബശ്ശിർ, അൽ സാഫി പ്രതിനിധി ജബാർ പൂവാർ എന്നിവരും കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിത്തടം, ലിപിൻ പശുപതി, കേളി സൈബർവിംഗ് ചെയർമാൻ ബിജു തായമ്പത്ത് തുടങ്ങിയവരും പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ അജിത്ത്, കൺവീനർ ഷാജി റസാഖ്, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്‍റ് ഹസൻ പുന്നയൂർ, രക്ഷാധികാരി കമ്മിറ്റി കൺവീനർ മനോഹരൻ, അലി പട്ടാമ്പി, റഫീഖ് ബിൻസാഗർ, സുധീർ, മൻസൂർ, സൂരജ്, ഏരിയ വോളന്‍റിയർ ക്യാപ്റ്റൻ ഷാജി മൊയ്തീൻ, ചാക്കോ, മനോജ്, ജാഫർ, സജാദ്, ഷിബു സെബാസ്റ്റ്യൻ, തോമസ്, പ്രബീഷ്, സനീഷ്, ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അസീസിയ ഏരിയയിലെ യുണിറ്റിലെ അംഗങ്ങൾ തുടങ്ങിയവർ ഇഫ്ത്താറിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ശ്രീ​ലാ​ലി​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: 26 വ​ർ​ഷം നീ​ണ്ട സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം ദ​മാം മേ​ഖ​ല ക​മ്മി​റ്റി വൈ​
അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കെട്ടിടത്തിനു മുകളിൽ.
അ​ബു​ദാ​ബി​: അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
മെ​ഡ്കെ​യ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​ഡ്കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വാ​സി സെ​ന്‍റ​റി​ൽ മീ​റ്റ് യു​വ​ർ ഡോ​ക്
ദു​ബാ​യിയി​ൽ ഒ​രു​ങ്ങു​ന്നു വ​ന്പ​ൻ വി​മാ​ന​ത്താ​വ​ളം.
ദു​ബാ​യി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ളം ദു​ബാ​യി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.
ദു​ബാ​യി​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ.
ദു​ബാ​യി: യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​താ​നും അ​ന്താ​രാ​ഷ്‌​ട്ര, ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.