• Logo

Allied Publications

Americas
ഫൊക്കാന തെരഞ്ഞെടുപ്പ് ജൂലൈ എട്ടിന് ഒർലാണ്ടോയിൽ; അംഗത്വം പുതുക്കാനുള്ള അവസാന തിയതി മേയ് ആറ്
Share
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 24 ഭരണസമിതിയിലേക്കുള്ള പൊതു തെരെഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. ജൂലൈ 8ന് ഒർലാണ്ടോയിൽ വച്ചായിരിക്കും തെരെഞ്ഞെടുപ്പു നടത്തുകയെന്ന് തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, അംഗങ്ങളായ മറിയാമ്മ പിള്ള, സജി എം. പോത്തൻ എന്നിവർ അറിയിച്ചു.

ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഒർലാണ്ടോ ഡിസ്‌നി ഫാമിലി കൺവൻഷനോടനുബന്ധിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരെഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ ഡോ. മാമ്മൻ സി. ജേക്കബ് അറിയിച്ചു.

ജൂലൈ 8 നു രാവിലെ നടക്കുന്ന ഫൊക്കാനയുടെ പൊതുയോഗത്തിനു ശേഷമായിരിക്കും തെരെഞ്ഞെടുപ്പു നടക്കുക. വോട്ടെടുപ്പ് രാവിലെ 8 മുതൽ ആരംഭിക്കും. അഡ്രസ്: Double Tree by Hilton,5780 Major Blvd, Orlando, FL, 32819.

തെരെഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞടുപ്പു കമ്മിറ്റി പുറത്തിറക്കിയ പൊതു വിജ്ഞ്ജാപനം എല്ലാ അംഗ സംഘടനകൾക്കും അയച്ചു നൽകിയതായി ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്‍റണി അറിയിച്ചു.

തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായുള്ള മാർഗനിർദ്ദേശങ്ങൾ താഴെ പറയും പ്രകാരമാണ്

►ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക (nomination) സമർപ്പിക്കേണ്ടത്.

►അംഗ സംഘടനകളുടെ അംഗത്വം പുതുക്കാനുള്ള അവസാന തീയതി മേയ് ആറാണ്.

►അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്നു ലഭിക്കുന്ന നാമനിദ്ദേശ പത്രികകൾ സ്വീകരിക്കില്ല.

►നാമനിർദ്ദേശ പത്രിക (nomination) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 23 ആണ്

►ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പാടുള്ളു.

►ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവർക്കു (അംഗങ്ങൾ) മാത്രമേ നാമനിർദ്ദേശ പത്രിക നൽകാനുള്ള അർഹതയുള്ളൂ.

►നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്നവർ 1000 ഡോളറും ജനറൽ സെക്രട്ടറി , ട്രഷറർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്, വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ 750 ഡോളർ വീതവും വൈസ് പ്രസിഡന്‍റ്, അസോസിയേറ്റ് സെക്രട്ടറി, അസോസിയേറ്റ് ട്രഷറർ, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി, അഡിഷണൽ അസോസിയേറ്റ് ട്രഷറർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർ 500 ഡോളർ വീതവും റീജണൽ വൈസ് പ്രസിഡന്‍റുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ 250 ഡോളർ വീതവും യൂത്ത് കമ്മിറ്റി അംഗങ്ങൾ 150 ഡോളർ വീതവും തെരെഞ്ഞെടുപ്പ് ഫീസ് കെട്ടി വ‌യ്ക്കേണ്ടതാണ്.

►നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 6 ആണ്.

►പത്രിക പിൻവലിക്കാൻ രേഖാമൂലം എഴുതി അറിയിക്കേണ്ടതാണ്.

►എല്ലാ അംഗസംഘടനകളും 2021 ലെയോ 2022 ലെയോ ഫോൺ നമ്പർ, അഡ്രസ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ അംഗത്വ ലിസ്റ്റിന്‍റെ പകർപ്പും യോഗ്യരായ ഡെലിഗേറ്റുമാരുടെ പേരുവിവരങ്ങൾ അതാത് സംഘടനകളുടെ പ്രസിഡന്‍റ് സെക്രട്ടറി എന്നിവരുടെ ഒപ്പു സഹിതമുള്ള ലിസ്റ്റും ഫൊക്കാന സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

►ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.

►റീജണൽ വൈസ് പ്രസിഡന്‍റ് (ആർവിപി) സ്ഥാനാർഥികൾക്കുന്നവർ അതാതു റീജണുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ അംഗത്വമുള്ളവരായിരിക്കണം.

►റീജണൽ വൈസ് പ്രസിഡന്‍റുമാരെ തെരെഞ്ഞെടുക്കുന്നത് അതാത് റീജണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡന്‍റുമാരുടേയും മുൻ പ്രസിഡന്‍റുമാരുടേയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.

►അതാതു സംഘടനകളുടെ പ്രസിഡന്‍റ്, സെക്രെട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദ്ദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദ്ദേശപത്രികയിലുണ്ടായിരിക്കണം.

►മേൽപ്പറഞ്ഞ ചട്ടങ്ങൾ പാലിക്കാത്ത നാമനിർദ്ദേശ പത്രികകൾ സൂക്ഷമപരിശോധനയിൽ തള്ളിക്കളഞ്ഞേക്കാവുന്നതാണ്.

►അംഗസംഘടനകളുടെ അംഗത്വം പുതുക്കുന്നതിനുള്ള ഫീസ് അതാത് അസോസിയേഷന്റെ ചെക്ക് മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് സെക്രട്ടറി സജിമോൻ ആന്‍റണി അറിയിച്ചു. മണി ഓർഡർ, കമ്പനി ചെക്ക്, ക്യാഷയേഴ്‌സ് ചെക്ക്, ക്യാഷ്, പേഴ്സൺ ചെക്ക് എന്നിവ സ്വീകാര്യമായിരിക്കില്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. അംഗത്വം പുതുക്കൽ സംബന്ധിച്ച പാക്കറ്റ് അല്ലെങ്കിൽ ഇമെയിൽ മുൻ വർഷത്തെ ഭാരവാഹികൾക്ക് ലഭിച്ചാൽ എത്രയും വേഗം നിലവിലുള്ള ഭാരവാഹികൾക്ക് കൈമാറേണ്ടതാണ്.

►രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരെഞ്ഞെടുപ്പു നടത്തുക. 2022 മേയ് 23 നു ശേഷം ലഭിക്കുന്ന നാമനിർദ്ദേശ പത്രികകൾക്ക് അയോഗ്യത കൽപ്പിക്കുന്നതായിരിക്കും. അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാൻ അനുവദിക്കുകയുള്ളു. അർഹതയുള്ള എല്ലാ പ്രതിനിധികളും ജനറൽ കൗൺസിൽ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാക്കേണ്ടതാണ്. കൺവൻഷനോടനുബന്ധിച്ച് തെരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോസ്റ്റൽ വോട്ടുകൾ, പ്രോക്സി വോട്ടുകൾ എന്നിവ അനുവദനീയമല്ല. അതേസമയം മഹാമാരി പോലുള്ള അപ്രതീക്ഷിതമായ സാഹചര്യങ്ങൾ നിലവിൽ വന്നാൽ തെരെഞ്ഞടുപ്പ് മാറ്റി വയ്ക്കാനും തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ രീതി മാറ്റുവാനുമുള്ള പൂർണ അധികാരം തെരെഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.

►ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്ട്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താൽ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല. ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന് സമർപ്പിക്കാവുന്നതാണ്.

►2022 ജൂൺ 15 നു ശേഷം പ്രതിനിധികളെ (delegate) മാറ്റുവാൻ സാധിക്കുന്നതല്ല. ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർഥികളെ നാഷണൽ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ, ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയില്ല.

►മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ആയിട്ടുള്ളവർക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ല. തെരെഞ്ഞെടുപ്പ് വർഷം ജനവരി ഒന്നിനു ശേഷം പുതുതായി അംഗത്വത്തിനു അപേക്ഷ സമർപ്പിച്ചവരുടെ അപേക്ഷ ഇപ്പോൾ പരിഗണിക്കുന്നതല്ല. കൺവൻഷൻ നടക്കുന്ന വേദികളിലോ ഇലക്ട്രോണിക്ക് മാധ്യമങ്ങൾ വഴി റിമോട്ട് ആയും തെരഞ്ഞെടുപ്പ് പ്രക്രീയകൾ നടത്താനുള്ള പൂർണ അധികാരം തെരെഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിക്ഷിപ്തമാണ്. ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം വഴിയും തെരെഞ്ഞെടുപ്പ് നടത്താനും കമ്മിറ്റിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രീയകൾ സംബന്ധിച്ചുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

ഫൊക്കാനയുടെ റീജണുകളും അവ ഉൾപ്പെടുന്ന സ്റ്റേറ്റുകളും

Region 1. Maine, Vermont, New Hampshire, Massachusetts, Rhode Island, and Connecticut.

Region 2. Metro New York: Manhattan, Queens, Bronx, Brooklyn, Staten Island and Long Island

Region 3. Upstate New York: Westchester, Rockland, and all counties north of Westchester

Region 4. New Jersey

Region 5. Pennsylvania and Delaware

Region 6. Maryland, the District of Columbia, Virginia, West Virginia,

Region 7. Alabama, Georgia, Tennessee. North Carolina, and South Carolina.

Region 8. Florida

Region 9. Illinois, Missouri, Kentucky, Ohio, Indiana, Iowa, Wisconsin, Minnesota, and Michigan

Region 10. Texas

Region 11. Oklahoma, Kansas, Nebraska, South Dakota, and North Dakota.

Region 12. California, New Mexico

Region 13. Nevada, Utah, Arizona, Colorado, Hawaii, Idaho, Montana, Oregon, Washington, and Wyoming.

Region 14. Ontario

Region 15. Quebec, Nova Scotia, Brunswick, Prince Edward Island and Newfoundland.

Region 16. British Columbia, Alberta, Manitoba, Northwest Territories, Saskatchewan, Y ukon

ഫ്രാൻസിസ് തടത്തിൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്