• Logo

Allied Publications

Middle East & Gulf
ലുലു ഹൈപ്പർ പ്രമോഷൻ വിജയികൾക്ക് സമ്മാന വിതരണം
Share
കുവൈറ്റ് സിറ്റി: ഹല ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി റീട്ടെയിൽ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റ് നടത്തിയ വൗച്ചർ പ്രമോഷൻ വിജയികൾക്ക് സമ്മാന വിതരണം നടത്തി. 131 ഭാഗ്യശാലികൾക്ക് മൊത്തം 15,000 ദീനാർ മൂല്യമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫെബ്രുവരി മൂന്നു മുതൽ മാർച്ച് 19 വരെ നടന്ന വൗച്ചർ പ്രമോഷൻ വിജയികളെ മാർച്ച് 28നു വാണിജ്യ മന്ത്രാലയത്തിൽ നടന്ന ഇലക്ട്രോണിക് സമ്മാന നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്.

പ്രമോഷൻ കാലയളവിൽ അഞ്ചു ദീനാറിനു മുകളിൽ സാധനങ്ങൾ വാങ്ങിയവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഒന്നാം സമ്മാനമായ 1,000 ദീനാർ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ മൂന്നു വിജയികൾക്കും രണ്ടാം സമ്മാനമായി 500 ദീനാർ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ ആറുപേർക്കും. 61 പേർക്ക് 100 ദീനാറിന്‍റെ ഗിഫ്റ്റ് വൗച്ചറും 61 പേർക്ക് 50 ദീനാറിന്‍റെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകി.

ലുലു അൽറായ് ഔട്ട്‌ലെറ്റിൽ നടന്ന സമ്മാനദാന ചടങ്ങിൽ ലുലു മാനേജ്മെന്‍റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉപഭോക്താക്കളും സംബന്ധിച്ചു.

സലിം കോട്ടയിൽ

ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായ
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്: ബദിയയിൽ മരിച്ച തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തിൽ ബിന്ദുകുമാറിന്‍റെ (53) മൃതദേഹം നാട്ടിൽ എത്തിച്ചു.
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ.
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത