• Logo

Allied Publications

Americas
ഫോമാ ഫാമിലി ടീമിന്‍റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം
Share
ന്യൂജേഴ്സി: ഫോമാ ഫാമിലി ടീമിന്‍റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വിജയപൂർവം തുടരുന്നു.

ജെയിംസ് ഇല്ലിക്കലിന്‍റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിന്‍റെ സ്ഥാനാർഥികൾ ഗ്രാൻഡ് ഇന്ത്യൻ റസ്റ്ററന്‍റിൽ, കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ പ്രവർത്തകരുമായി ചർച്ചകൾ നടത്തുകയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ലക്ഷ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഫോമാ ഫാമിലി ടീമിന്‍റെ "മീറ്റ് ആൻഡ് ഗ്രീറ്റ് "ന്‍റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത് .

ചർച്ചയിൽ യുവാക്കൾക്കുവേണ്ടി ഒരു പ്ലാറ്റ് ഫോം തയാറാക്കേണ്ടതിന്‍റെ ആവശ്യകത അവർ പങ്കുവച്ചു . സമൂഹത്തിൽ യുവാക്കൾക്കുവേണ്ടിയുള്ള പൊതു ഇടങ്ങൾ ഇല്ലാതാകുന്നത് പല പ്രശ്നങ്ങളിലേക്കും യുവാക്കളെ നയിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ അവർക്കു വേണ്ടി പൊതു ഇടങ്ങൾ രൂപപ്പെടണമെന്നും അംഗങ്ങൾ അറിയിച്ചു. നല്ല ചിന്താശേഷിയുള്ള സമൂഹം രൂപപ്പെടാൻ നല്ല ചുറ്റുപാടുകൾ സൃഷ്ടിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് ഫോമ ഫാമിലി ടീം ഓർമിപ്പിച്ചു .ഫോമാ ഫാമിലി ടീമിന്‍റെ വിജയം യുവജനങ്ങളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും കൂടി ഉള്ളതായിരിക്കുമെന്നു പ്രസിഡന്‍റ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ അറിയിച്ചു .

കേരള സമാജം ഓഫ് ന്യൂ ജേഴ്സി പ്രസിഡന്‍റ് ജിയോ ജോസഫ്, സെക്രട്ടറി നിതീഷ് തോമസ്, ട്രഷറർ സെബാസ്റ്റ്യൻ ചെറുമാടം എന്നിവർ അവരുടെ നിർദേശങ്ങൾ മുന്നോട്ടു വച്ചു.ഫോമാ ഫാമിലി ടീം അംഗ സംഘടനകൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ടീം ആയിരിക്കുമെന്ന് ടീം ഒന്നടക്കം മറുപടി നൽകി . സിറിയക് കുര്യൻ മാളിയേക്കൽ ,ഹരികുമാർ രാജൻ, ജോബി തോമസ് വടക്കേൽ, ജിമ്മി മാണി , ബിജു വലിയകല്ലുങ്കൽ, ജോമി തോമസ് വലിയകല്ലുങ്കൽ, ഷിജോ പൗലോസ്, സൗബിൻ മൂഞ്ഞനാട്ടു, അലൻ വർഗീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കെ.കെ. വർഗീസ്

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്