• Logo

Allied Publications

Europe
മാർ സ്രാമ്പിക്കൽ ഈസ്റ്റർ സന്ദേശം നൽകി
Share
ല‌ണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ തിരുനാളുകളുടെ തിരുനാളായ ഉയിർപ്പു തിരുനാളിന്‍റെ മംഗളങ്ങൾ ഏവർക്കും നേർന്നു.

കുരിശു മരണംവരെ അനുസരണം ഉള്ളവനായി തന്നെത്തന്നെ താഴ്ത്തിയ ഈശോ മരണമെന്ന അവസാന ശത്രുവിനെ നശിപ്പിച്ചാണ് മൂന്നാം ദിവസം എഴുതപ്പെട്ടിരിക്കുന്നതുപോലെ ഉത്ഥാനം ചെയ്തത്.

ഈശോയുടെ ഉത്ഥാനത്തിലൂടെ ആദ്യ മനുഷ്യനായ ആദം ജീവൻ ഉള്ളവനായി തീർന്നു. അവസാനത്തെ ആദം ജീവ ദാതാവായ ആത്മാവായി തീർന്നു. നമ്മുടെ കർത്താവും നമ്മുടെ ദൈവുമായ ഈശോമിശിഹായ്ക്ക് ഇനി മരണമില്ല. അതുപോലെ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും ഈശോയ്ക്ക് നൽകപ്പെട്ടിരിക്കുന്നു. ഇതാണ് സുവിശേഷം. ഈ സുവിശേഷം എല്ലാവരും കേട്ട് വിശ്വസിച്ച് മാമോദിസ സ്വീകരിക്കുകയും അതെല്ലാം അനുസരിക്കുകയും ചെയ്യണം. യേശുവിൽ വിശ്വസിക്കുന്നവരിലൂടെ ജീവിക്കാനും സംസാരിക്കാനും പ്രവർത്തിക്കാനും യുഗാന്ത്യം വരെ ഈശോ തിരുസഭയുടെ കൂടെ ഉണ്ടായിരിക്കും.

പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റ ഈശോ നമ്മോടു കൂടെ യാത്ര ചെയ്യുന്നു, നമ്മോട് സംസാരിക്കുന്നു, വചനം വ്യാഖ്യാനിക്കുന്നു, സമാധാനമായി തന്നെ തന്നെ നമുക്ക് നൽകുന്നു, വിശുദ്ധ ലിഖിതങ്ങൾ നമ്മുടെ മനസിനെ പ്രകാശിപ്പിക്കുന്നു, അനുഗ്രഹിക്കുന്നു, വിശുദ്ധികരിക്കുന്നു. സമാധാനമായി തന്നെ തന്നെ നമുക്ക് നൽകുന്നു. ഗ്രഹിക്കാൻ നമ്മുടെ മനസിനെ പ്രകാശിപ്പിക്കുന്നു.

പിതാവിന്‍റെ സന്നിധിയിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. കർത്താവായ ഈശോ മിശിഹായോട് ഐക്യപ്പെട്ട് പാപരഹിതരായി, മരണം ഇല്ലാത്തവരായി, ശിക്ഷാവിധി ഇല്ലാത്തവരായി ജീവിക്കുവാൻ കർത്താവ് നമ്മെ എല്ലാവരെയും കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും കരുണ കാണിക്കുകയും ചെയ്യട്ടെ എന്നു പ്രാർഥിക്കുന്നു, ആശംസിക്കുന്നു.എല്ലാവർക്കും ഉയിർപ്പു തിരുനാളിന്‍റെ മംഗളങ്ങൾ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.