• Logo

Allied Publications

Middle East & Gulf
നന്മ നിറഞ്ഞ പ്രവർത്തനങ്ങളാണ് കുവൈറ്റ് കെഎംസിസിയുടെ മുഖമുദ്ര: സയിദ് അബാസലി ശിഹാബ് തങ്ങൾ
Share
കുവൈറ്റ് സിറ്റി: സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യംവച്ചുള്ള നന്മ നിറഞ്ഞ പ്രവർത്തനങ്ങളാണ് കുവൈത്ത് കെഎംസിസി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങൾ. കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി റിഗായ് ജൗഹറ സ്‌കൂളിൽ സംഘടിപ്പിച്ച മെഗാ ഇഫ്‌താർ മീറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്‍റായി ചുമതലയേറ്റു ആദ്യമായി കുവൈറ്റിലെത്തിയ സയിദ് അബാസലി തങ്ങളെ കുവൈറ്റ് കെഎംസിസി പ്രസിഡന്‍റ് ശറഫുദ്ദീൻ കണ്ണേത്തും ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മശ്ഹൂർ തങ്ങളും ചേർന്നു ഉപഹാരം നൽകി സ്വീകരിച്ചു.

കുവൈറ്റ് കെഎംസിസി ഉപദേശക സമിതി ചെയർമാൻ സയിദ് നാസർ മശ്ഹൂർ തങ്ങൾ, ഫിമ പ്രസിഡന്‍റ് സലിം ദേശായി, കെഐസി ചെയർമാൻ ശംസുദ്ധീൻ ഫൈസി, കെകെഎംഎ പ്രസിഡന്‍റ് ഇബ്രാഹിം കുന്നിൽ ആശംസകൾ നേർന്നു. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, മുൻ ജനറൽ സെക്രട്ടറി സിദ്ദിഖ് വലിയകത്ത്, കുവൈറ്റ് കെഎംസിസി ഉപദേശക സമിതിയംഗങ്ങളായ ബഷീർ ബാത്ത, ടി.ടി. സലിം (സുലുക്ക) പി.വി.ഇബ്രാഹിം, സൈനുദ്ദീൻ കടിഞ്ഞിമൂല, വിവിധ സംഘടനാ നേതാക്കളായ കൃഷ്‌ണൻ കടലുണ്ടി (ഒഐസിസി) ഡോ.ഹിദായത്തുള്ള (ഫിമ), അസ്‌ലം (ഇന്ത്യൻ എംബസി), ഷൈജിത് (കെഡിഎ), എ.പി.അബ്ദുസലാം (കെകെഎംഎ), മുസ്തഫ ( ക്വാളിറ്റി ), മധുകുമാർ (കെഇഎ), റഹ്മാൻ (അൽ അൻസാരി എക്സ്ചേഞ്ച്), ഡോ.അഷ്റഫ്, മുഹമ്മദ് റാഫി (എംഇഎസ്), അഡ്വ.ബഷീർ (മലപ്പുറം അസോസിയേഷൻ), അസീസ് തിക്കോടി (കെഡിഎൻഎ) തുടങ്ങിയവർ സംബന്ധിച്ചു.

കുടുംബാംഗങ്ങളടക്കം ആയിരത്തോളം പേർ സംബന്ധിച്ച ഇഫ്‌താർ മീറ്റിംഗ് ഹുദാ സെന്‍റർ (കെഎൻഎം) പ്രസിഡന്‍റ് അബ്ദുൽ നാസർ സുല്ലമി ഉദ്ബോധന പ്രസംഗം നിർവഹിച്ചു.

കുവൈറ്റ് കെഎംസിസിയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന അൽ മുസൈനി എക്സ്ചേഞ്ച് നുള്ള ഉപഹാരം സ‌യിദ് അബാസലി തങ്ങളിൽ നിന്നും മാനേജർ മുഹമ്മദ് അസ്‌ലം ചേലാട്ട് ഏറ്റുവാങ്ങി.

സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, എൻ.കെ.ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്, എൻജിനിയർ മുഷ്താഖ്, ടി.ടി.ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, വിവിധ ജില്ലാ മണ്ഡലം ഭാരവാഹികൾ, വൈഡ് ഗാർഡ് അംഗങ്ങൾ തുടങ്ങിയവർ ഇഫ്‌താറിനുള്ള ഒരുക്കങ്ങൾ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.